യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭ മീറ്റിംഗ് 11 ഡിസമ്പർ ഉച്ചക്ക് 1 മണിക്ക് അങ്ങാടിപ്പുറം ഉപസഭയിലെ സംസ്ഥാന കൗൺസിൽ അംഗം മംഗലം ദീപക്കിന്റെ ഇല്ലത്ത് വെച്ചു ചേർന്നു .മുൻ ജില്ലാ പ്രസിഡന്റ് തേവർക്കാട് നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂന്താനം ഉപസഭ മുൻ സെക്രട്ടറിയും യുവജനസഭയുടെ നല്ല മാർഗ്ഗ നിർദ്ദേശിയുമായ മംഗലo ശ്രീകുമാരനുണ്ണി മാഷ് ഉദ്ഘാടനം ചെയ്തു .പൂന്താനം, സഗരപുരം, എളങ്കൂർ ,അങ്ങാടിപ്പുറം ഉപസഭകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. വാഹന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനെ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അരീക്കോട് ഉപസഭയിലെ ചെമ്പാഴിത്തൊടി അശ്വിന്റെ അനുഭവം ഓർമ്മിപ്പിച്ചു കൊണ്ട് ശ്രീകുമാരനുണ്ണി മാഷ് അഭിപ്രായപ്പെട്ടു . ജില്ലാ സെക്രട്ടറി നവനീത് പൂങ്കുടിൽ മുൻ ജില്ലാ യുവജന സഭ ട്രഷററും എളങ്കൂർ ഉപസഭ മാത്യ സഭ സെക്രട്ടറിയുമായ അഭിലാഷ് പള്ളിപ്പുറം ആശംസയും അജയ് നടുവിലേടം നന്ദിയും പറഞ്ഞു 3 മണിയോടെ യോഗം അവസാനിച്ചു.
തീരുമാനങ്ങൾ
1 . അശ്വിൻ V ദേവിനു വേണ്ടി പരമാവധി ഫണ്ട് ( ഒരു ഉപസഭ ചുരുങ്ങിയത് 5000 രൂപ) പിരിക്കാനും 14 ഡിസമ്പർ ന് സംസ്ഥാന സെക്രട്ടറി മാധവൻ മരങ്ങാടിനൊപ്പം ദീപക് മംഗലം ,നവനീത് പൂങ്കുടിൽ എന്നിവർ അശ്വിനെ കാണാൻ പോകാനും തീരുമാനിച്ചു.
2 . ജനുവരി 15 യുവജന ദിനമായി ആചരിക്കാനും ആയത് 18 ഡിസമ്പറിലെ മാതൃസഭ യോഗത്തിൽ അനുമതി വാങ്ങാനും തീരുമാനിച്ചു'
3. എല്ലാ മാസവും 27, 28 ദിവസങ്ങളിൽ ജില്ലാ യോഗം ചേരാനും തീരുമാനിച്ചു.
അശ്വിനു വേണ്ടി ധനസമാഹരണത്തിന്റെ തിരക്കിൽ യോഗത്തിൽ എത്താൻ സാധിക്കില്ലെന്നു നേരത്തെ അറിയിച്ച ശുകപുരം ,അരീക്കോട് ഉപസഭ അംഗങ്ങളുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി അഭിനന്ദിച്ചു.
യുവജനസഭ സെക്രട്ടറി
മലപ്പുറം ജില്ല