Apr 30, 2016

Unarvv Camp 2016

യുവജനസഭയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് വെച്ച് ഏക നിശാ ക്യാമ്പ് നടത്തി.
യുവജനസഭയുടെ സംസ്ഥാന ഭാരവാഹികൾ ജില്ലകൾ തോറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി  നടത്തിയ ഊണർത്തു യാത്രക്കു നേതൃത്ത്വം കൊടുത്ത സെക്രട്ടറി മാധവൻ മരങ്ങാട്,പ്രസാദ് വട്ടപ്പറമ്പ്,ഉത്തരമേഘല കോർഡിനേറ്റർ രാജേഷ് പയ്യന്നൂർ,ജില്ലാ നിരീക്ഷകൻ വിനീത് കണ്ടമംഗലം എന്നിവർക്ക് ഊഷ്മളമായ സ്വീകരണം കൊടുക്കാനും സാധിച്ച്. അങ്ങാടിപ്പുറം ഉപസഭയിൽ വെച്ചു ജില്ലാ മാതൃസഭാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ യോഗം നടന്നു.
യോഗത്തിൽ സംസ്ഥാന തലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധികാല ക്യാമ്പിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കേഡറ്റായി തിരഞ്ഞെടുത്ത സൂരജ് പനയൂരിനും Gate Exam ഇൽ ഒന്നാം റാങ്കു നേടിയ അരീക്കോട് ഉപസഭയിലെ ചെമ്പാഴി ഇല്ലത്തെ  ഉല്ലാസി നേയും യോഗം ഉപഹാരങ്ങൾ നൽകി  പ്രോത്സാഹിച്ചു
ഉണർവ്വ് കാമ്പ്
ഉണർവ്വു യാത്രയുടെ ഭാഗമായി ജില്ലയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ഒരു ഉണർവ്വ് കാമ്പ് അങ്ങാടിപ്പുറം സമൂഹ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ബ്രാഹ്മണസമുദായത്തിൽ വന്നുകൊണ്ടിരിക്കുന്ന മൂല്യച്ച്യുതിയെപറ്റി വിശദമായ ചർച്ച നടന്നു.ചേലപ്പറമ്പ് നാരായണൻ നമ്പൂതിരി നേതൃത്ത്വം നൽകി. തുടർന്ന് ജില്ലാ സംസ്ഥാന ഭാരവാഹികൾ സംസാരിച്ചു. യുവജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. രാത്രി 01 മണി വരെ ക്യാമ്പ് നീണ്ടു നിന്നു. പിറ്റേന്ന് രാവിലെ പ്രസാദ് വട്ടപ്പറമ്പ് നടത്തിയ ക്ലാസോടു കൂടി കാമ്പ് അവസാനിച്ചു. യുവശക്തി അംഗങ്ങൾ അടക്കം 36 ഓളം പേർ പങ്കെടുത്തു.







സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിന്റെ നോട്ടീസ് കൈമാറുന്നു 

സംസ്ഥാന തലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധികാല ക്യാമ്പിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കേഡറ്റായി തിരഞ്ഞെടുത്ത സൂരജ് പനയൂരിനുള്ള ഉപഹാരം മാധവൻ മരങ്ങാട് നൽകുന്നു






Gate Exam ഇൽ ഒന്നാം റാങ്കു നേടിയ അരീക്കോട് ഉപസഭയിലെഉല്ലാസ് ചെമ്പാഴിക്കുള്ള ഉപഹാരം അദ്ദേഹത്തിന്റെ അഭാവത്തിൽ  മാതാപിതാക്കൾക്ക് നൽകുന്നു 


Apr 19, 2016

Valluvanad upasabha meeting (akathalam meeting)

11 - 4 - 2016 ന് നെന്മിനിശ്ശേരിയിൽ വെച്ചായിരുന്നു
അകത്തളം യോഗം. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു'സ്വാഗത ഭാഷണം നടത്തിയതിനു ശേഷം ശുഭ നെന്മിനിശ്ശേരി മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ചു സംസാരിച്ചു .ഹെൽമറ്റ് ധരിക്കേണ്ടതിനെക്കുറിച്ചും യുവാക്കളിലെ അപകടകരമായ അമിത വേഗത കുറയ്ക്കേണ്ടതിനെക്കുറിച്ചും ഭംഗിയായി സംസാരിച്ചു' കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിക്ക് നൽകി.ചെറിയ കുട്ടികൾ കവിതകളും പാട്ടും അവതരിപ്പിച്ചു .ക്ഷേത്ര സംബന്ധിയായ ക്വിസ് വിജയകുമാരി നടത്തി. നമ്മുടെ ഗ്രാമത്തിലുള്ള അമ്പലങ്ങളെ പരിചയപ്പെടുത്തി അംഗങ്ങൾ സംസാരിച്ചു രമ്യ പാലൊളി ക്കാണ് നറുക്കുതുക കിട്ടിയത്. കൈ കൊട്ടിക്കളി പഠിപ്പിക്കാൻ കോഴിക്കോടുള്ള ശ്രീമതി. കമല.പി.നമ്പൂതിരിയെ ഏർപ്പാടാക്കാമെന്ന ധാരണയുണ്ടായി. അംഗത്വ ഫീസ് പിരിച്ചെടുത്തു.' അങ്ങാടിപ്പുറത്തു നടത്തുന്ന യുവജന ക്യാമ്പിൽ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചു.വിജയകുമാരിയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...