Oct 19, 2016

Condolences

സഗരപുരം ഉപസഭാംഗവും
പ്രസിദ്ധ തന്ത്രിയും കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്്റ്റിയും ആയ മൊടപ്പിലാപ്പള്ളി വാസുദേവൻ നമ്പൂതിരി ഇന്ന് കാലത്തു് 4 30ന്ന് അന്തരിച്ചു
മലപ്പുറo ജില്ലാസഭയുടെ ആദരാഞ്ജലികൾ

Oct 17, 2016

Congratulations

തെക്കുമ്പറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു..നിലവില്‍ ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് മേല്‍ശാന്തിയാണ്...നിയുക്ത മേല്‍ശാന്തിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ .....

Oct 16, 2016

Mnjeeram Welcome Committee 2016 Dismissed

17/10/2016 ന് മഞ്ചേരി സഭാ ഹാളിൽ മഞ്ജീരം സ്വാഗതസംഘത്തിന്റെയും ജില്ലാ കമ്മറ്റിയുടെയും യോഗം കൂടി.മഞ്ജീരം 2016 ന്റെ കണക്ക് അവതരിപ്പിച്ചു,സ്വാഗതസംഘം പിരിച്ച് വിടുകയും ചെയ്തു.ജില്ലാ കമ്മറ്റിയിൽ ചർച്ചകൾ നടത്തി





Oct 12, 2016

Cricket & Games Closure

വള്ളുവനാട്  വിദ്യാഭവൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന  ക്രിക്കറ്റ് മത്സരത്തിൽ കരിക്കാട് ഒന്നും മലപ്പുറം ഉപസഭ രണ്ടും സ്ഥാനങ്ങൾ നേടി.അതേ സമയം ജില്ലാ കായികമേളയിൽ ശുകപുരം ഉപസഭ ചാമ്പ്യന്മാരായി,മഞ്ചേരി ഉപസഭ രണ്ടാം സ്ഥാനം നേടി.ജില്ലാ സെക്രട്ടറി പി.എം ദാമോദരൻ നമ്പൂതിരി ട്രോഫികൾ വിതരണം ചെയ്തു.കെ.എം സുബ്രഹ്മണ്യൻ നമ്പൂതിരി,തേവർക്കാട് നാരായണൻ എന്നിവർ പ്രസംഗിച്ചു.
 




















Oct 10, 2016

Valluvanad upasabha meeting

വള്ളുവനാട് ഉപസഭയുടെ അകത്തളം യോഗം 8 - 10-16 ന് പാലുളളി ഭവദാസൻ നമ്പൂതിരിയുടെ ഇല്ലത്തു വച്ച് കൂടി. പ്രാർത്ഥനയ്ക്കു ശേഷം ദേവി പാലുള്ളിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു. ആതിരപെരുമന റിപ്പോർട്ട് വായിച്ചു.അതിനു ശേഷം ഓണാഘോഷത്തിന് ആതിഥേയരായ പെരുമനയിലെ എല്ലാവരെയും അഭിനന്ദിക്കുകയുണ്ടായി. പിന്നീട് മഞ്ജീരം 2016 കലാമേളയിൽ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിച്ചു .കുറിനറുക്ക് കിട്ടിയത് സജിത പാലുള്ളിക്കൊണ്' അടുത്ത മീറ്റിംഗ് പാലുള്ളി വച്ചാ കാമെന്ന് തീരുമാനിച്ചു.കുമാരി മഞ്ജരിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

Oct 9, 2016

Arecode upasabha meeting

അരീക്കോട് ഉപസഭയുടെ യോഗം 9/10/2016 ന് നടന്നു

Navarathri Festival

മഞ്ചേരി ഉപസഭയുടെ പുസ്തകപൂജയും വിദ്യാരംഭവും  മഞ്ചേരി യോഗക്ഷേമസഭ ജില്ലാ മന്ദിരത്തിൽ വെച്ച് കാക്കാട് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു

Badminton

മഞ്ജീരം 2016 ന്റെ ഭാഗമായി ബാഡ്മിന്റൺ കാട്ടുപ്പാറ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബ്ബിൽ വെച്ച് ഒക്ടോബർ 9 ഞായറാഴ്ച യുവജനസഭയുടെ നേതൃത്വത്തിൽ നടന്നു.



Oct 8, 2016

Carroms & Chess








    മഞ്ജീരം 2016 കായികമേളയുടെ ഭാഗമായി ഒക്ടോബർ 8 ശനിയാഴ്ച മഞ്ചേരി ശാന്തി ഗ്രാമത്തിലുള്ള എം.വി നമ്പൂതിരിപ്പാട് സ്മാരക മന്ദിരത്തിൽ (യോഗക്ഷേമസഭ ഹാൾ )വെച്ച് നടന്നു.


Oct 5, 2016

Manjeeram 2016 Games


ചെസ്സ്,ക്യാരംസ്സ് 

.ഒക്ടോബർ 8 ശനി
 ഡോ എം.വി നമ്പൂതിരിപ്പാട് സ്മാരക മന്ദിരം,മഞ്ചേരി


  ബാഡ്മിന്റൺ ......

.ഒക്ടോബർ 9  ഞായർ
 സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബ്,കട്ടുപ്പാറ

 ക്രിക്കറ്റ്&ഫുട്ബോൾ 

.ഒക്ടോബർ 12  ബുധൻ
വള്ളുവനാട് വിദ്യാഭവൻ,ഇരവിമംഗലം

Manjeeram 2016 Kalamela

മഞ്ജീരം 2016 കലാമേള പൂന്താനം ഉപസഭയിലെ കൃഷ്ണ യു.പി സ്കൂളിൽ വെച്ച് അതിവിപുലമായി നടന്നു. അരീക്കോട് ഉപസഭ ഒന്നാം സ്ഥാനം നേടി.ആതിഥേയരായ പൂന്താനം ഉപസഭ രണ്ടും വള്ളുവനാട് ഉപസഭ മൂന്നും സ്ഥാനങ്ങൾ നേടി.പതിനെട്ട് ഉപസഭകളിൽ നിന്നായി ഇരുന്നൂറോളം കലാകാരന്മാരാണ് മേളയിൽ മാറ്റുരച്ചത്.സമാപനസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന സെക്രട്ടറി കാരക്കാട് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കരിങ്ങനേഴി  രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വേദ പണ്ഡിതനും നാഗ കീർത്തിപുരസ്‌കാര ജേതാവുമായ മേലേടം കൃഷ്ണൻ നമ്പൂതിരി മുതിർന്ന അംഗം ചേലപ്പറമ്പ് വാമനൻ നമ്പൂതിരി എന്നിവരെ ആദരിച്ചു.കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.കലാമേളയുടെ അടുത്ത വർഷത്തെ ആതിഥേയത്വം ഏറ്റെടുത്ത എളംകൂർ ഉപസഭക്ക് പ്രോഗ്രാം ചെയർമാൻ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി ലോഗോ കൈമാറി.
കീഴാറ്റൂർ പഞ്ചായത്തംഗം ഇന്ദിര,യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി പെരുമാങ്ങോട് ദാമോദരൻ,ഉപസഭ പ്രസിഡന്റ് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി,തേവർക്കാട് നാരായണൻ ,പ്രവീൺ മംഗലം ,ചേലപ്പറമ്പ് നാരായണൻ നമ്പൂതിരി ,കക്കാട് പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.


 കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഫോട്ടോകൾ :സജിത്ത് മൂത്തകൊരമ്പ്,ശ്രീഹരി പെരുമന






 കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

Oct 2, 2016

Manjeeram 2016



\



യോഗക്ഷേമസഭ മലപ്പുറം ജില്ലാ കലോത്സവം മഞ്ജീരം 2016 വിഡിയോ

Yuvajanasabha Meeting


മഞ്ജീരം കലാമേളയോടനുബന്ധിച്ച് യുവജനസഭ മീറ്റിംഗ് നടത്തി.യുവജനസഭ സംസ്ഥാന സെക്രട്ടറി മാധവൻ മരങ്ങാട് ഉദ്ഘാടനം ചെയ്തു.മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രസംഗിച്ചു.ചർച്ചകൾക്ക് യുവജനസഭ സെക്രട്ടറി നവനീത് പൂങ്കുടിൽ നേതൃത്വം നൽകി.







  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...