Dec 12, 2016

Yuvajansabha Meeting

യോഗക്ഷേമസഭ മലപ്പുറം ജില്ലാ യുവജനസഭ മീറ്റിംഗ് 11 ഡിസമ്പർ ഉച്ചക്ക് 1 മണിക്ക് അങ്ങാടിപ്പുറം ഉപസഭയിലെ സംസ്ഥാന കൗൺസിൽ അംഗം മംഗലം ദീപക്കിന്റെ ഇല്ലത്ത് വെച്ചു ചേർന്നു .മുൻ ജില്ലാ പ്രസിഡന്റ് തേവർക്കാട് നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂന്താനം ഉപസഭ മുൻ സെക്രട്ടറിയും യുവജനസഭയുടെ നല്ല മാർഗ്ഗ നിർദ്ദേശിയുമായ മംഗലo ശ്രീകുമാരനുണ്ണി മാഷ് ഉദ്ഘാടനം ചെയ്തു  .പൂന്താനം, സഗരപുരം, എളങ്കൂർ ,അങ്ങാടിപ്പുറം ഉപസഭകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. വാഹന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനെ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അരീക്കോട് ഉപസഭയിലെ ചെമ്പാഴിത്തൊടി അശ്വിന്റെ അനുഭവം ഓർമ്മിപ്പിച്ചു കൊണ്ട് ശ്രീകുമാരനുണ്ണി മാഷ് അഭിപ്രായപ്പെട്ടു . ജില്ലാ സെക്രട്ടറി നവനീത് പൂങ്കുടിൽ മുൻ ജില്ലാ യുവജന സഭ ട്രഷററും എളങ്കൂർ ഉപസഭ മാത്യ സഭ സെക്രട്ടറിയുമായ അഭിലാഷ് പള്ളിപ്പുറം ആശംസയും അജയ് നടുവിലേടം നന്ദിയും പറഞ്ഞു 3 മണിയോടെ യോഗം അവസാനിച്ചു.    
 
തീരുമാനങ്ങൾ   

  1 . അശ്വിൻ V ദേവിനു വേണ്ടി പരമാവധി ഫണ്ട് ( ഒരു ഉപസഭ ചുരുങ്ങിയത് 5000 രൂപ) പിരിക്കാനും 14 ഡിസമ്പർ ന് സംസ്ഥാന സെക്രട്ടറി മാധവൻ മരങ്ങാടിനൊപ്പം ദീപക് മംഗലം ,നവനീത് പൂങ്കുടിൽ എന്നിവർ അശ്വിനെ കാണാൻ പോകാനും തീരുമാനിച്ചു.  

   2 . ജനുവരി 15 യുവജന ദിനമായി ആചരിക്കാനും ആയത് 18 ഡിസമ്പറിലെ മാതൃസഭ യോഗത്തിൽ അനുമതി വാങ്ങാനും തീരുമാനിച്ചു'

3. എല്ലാ മാസവും 27, 28 ദിവസങ്ങളിൽ ജില്ലാ യോഗം ചേരാനും തീരുമാനിച്ചു.

അശ്വിനു വേണ്ടി ധനസമാഹരണത്തിന്റെ തിരക്കിൽ യോഗത്തിൽ എത്താൻ സാധിക്കില്ലെന്നു നേരത്തെ അറിയിച്ച ശുകപുരം ,അരീക്കോട് ഉപസഭ അംഗങ്ങളുടെ പ്രവർത്തനങ്ങളും യോഗം  വിലയിരുത്തി അഭിനന്ദിച്ചു.

യുവജനസഭ സെക്രട്ടറി
മലപ്പുറം ജില്ല

Dec 11, 2016

Areacode upasabha meeting

അരീക്കോട് ഉപസഭയുടെ യോഗം കരിപ്പം രാജുവിന്റെ ഇല്ലത്ത്  11/12/2016 ന് ചേർന്നു.


Dec 4, 2016

Valluvanad upasabha meeting

വള്ളുവനാട് ഉപസഭയുടെ വനിതാ സഭയുടെ 39 -ാമത് അകത്തളം മീറ്റിംഗ് 3/12/2016 ന് ചേരുകയുണ്ടായി. പ്രാർത്ഥനയ്ക്കുശേഷം സജിത പാലുള്ളിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു.ലളിത തച്ചിനേടം റിപ്പോർട്ട് അവതരിപ്പിച്ചു.
പിന്നീട് ലോക മണ്ണു ദിനത്തോടനുബന്ധിച്ച് അംഗങ്ങളെല്ലാവരും മണ്ണിൽ കൂടി നഗ്നപാദരായി നടന്നു മണ്ണ് കയ്യിലെടുത്തും ആ ദിനം ആചരിച്ചു. പിന്നീട് ലോക ഭിന്നശേഷി ദിനമായ ഇന്ന് അതിനെ പറ്റി ആരതി തച്ചി നേടം സംസാരിച്ചു.
അരീക്കോട് ഉപസഭയിലെ അശ്വിന് ചികിത്സാ ചിലവിലേക്കായി ചെറിയൊരു തുക കൊടുക്കാമെന്ന് തീരുമാനിച്ചു.
പുതിയ അകത്തളം പ്രസിഡന്റായി സജിത പാലുളളിയേയും സെക്രട്ടറിയായി ശോഭപാലുളളിയേയും തിരഞ്ഞെടുത്തു.
ദേവി പാലുള്ളിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...