May 27, 2017

Dhwani 2k17

ധ്വനി 2017



യോഗക്ഷേമസഭ മലപ്പുറം ജില്ല യുവജനസഭയുടെ നേതൃത്ത്വത്തിൽ ആനമങ്ങാട് അവണൂർ മനയിൽ വെച്ച് നടന്ന യുവശക്തി സഹവാസ ക്യാമ്പും യുവജന സംഗമവും ഉജ്ജ്വലമായി സമാപിച്ചു . 27 മെയ് 2017 ന് ഉച്ചക്ക് 3 മണിക്ക് ശ്രീമതി ജ്യോതി പഴങ്ങാംപറമ്പ് ഞാൻ ആരാവണമെന്ന വിഷയത്തിൽ ക്ലാസ് എടുത്തു രക്ഷിതാക്കളും കുട്ടികളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും ഈ കാലത്ത് അത്  നഷ്ടമാവുന്നതിന്റെ പ്രശ്നങ്ങളും ഭംഗിയായി അവതരിപ്പിച്ചു തുടർന്ന് ആനമങ്ങാടിന്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത് ചേലാമല എന്ന മനോഹരമായ കുന്നിൻ മുകളിലേക്ക് ഒരു യാത്ര ഒരു മണിക്കൂർ കൊണ്ട് കുത്തനെയുള്ള മലയറാൻ മാതൃസഭാ ഭാരവാഹികളും ഉണ്ടായിരുന്നു. ഉഷ്ണം മറന്ന് കാടിന്റെ വശ്യതകൾ നുകർന്ന് ഒരു യാത്ര തിരിച്ചെത്തിയപ്പോഴേക്കും Dr ഹീര സഞ്ചു നിയന്ത്രണം ഏറ്റെടുക്കാൻ റഡിയായിരുന്നു . പല വിഷയങ്ങളെ കോർത്തിണക്കി ഒരു ചർച്ച
പിന്നീട് കഞ്ഞിയും സമ്മന്തിയുo ഉപ്പേരിയു മൊക്കെയായി അത്താഴം രാത്രി 11 മണി വരെ അന്താക്ഷരി, കളികൾ, തമാശകൾ പിന്നെ സുഖനിദ്ര
28 മെയ് 2017 ന് രാവിലെ 6.30 ന് മുരളി മുണ്ടേക്കാടിന്റെ നേതൃത്ത്വത്തിൽ യോഗ ,പ്രഭാതകർമ്മങ്ങൾക്കു ശേഷം കൃഷ്ണൻ മുണ്ടേക്കാടിന്റെ സുഖത യോഗ എന്ന ക്ലാസ് എന്നിവയും അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ഉണർവ്വിന് കാരണമാക്കി. തുടർന്ന് ഔപചാരികമായ ഉത്ഘാടന യോഗത്തിൽ മഞ്ജരി മുണ്ടേക്കാട് പ്രാർത്ഥനയും നവനീത് പൂങ്കുടിൽ സ്വാഗതവും തേവർക്കാട് നാരായണൻ അധ്യക്ഷ പ്രസംഗവും നടത്തി യോഗക്ഷേമസഭാ സംസ്ഥാന ട്രഷറർ കരുവാട് നാരായണൻ ഭട്ടതിരി ഉത്ഘാടനം ചെയ്തു .യുവജനസഭ സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി .പെരുമാങ്ങോട് ദാമോദരേട്ടൻ ,കക്കാട് പരമേശ്വരേട്ടൻ ,ദാമോദർ അവണൂർ ,അനിയൻ കിഴക്കുംമ്പാട് എന്നിവർ ആശംസയും നിർമ്മല പാലൊളി നന്ദിയും പറഞ്ഞു. ക്ഷേത്രങ്ങൾക്കു നേരെയുള്ള അധിക്രമത്തിനെതിരെ യോഗക്ഷേമ സഭയുടെ യുവജനസഭ പ്രതിഷേധം അറിയിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി വൃക്ഷത്തെ   നൽകി പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു.

തുടർന്ന് പ്രശസ്ത കഥകളി സംഗീതജ്ഞനും കവിയും ആയ അത്തിപ്പറ്റ രവിയേട്ടന്റ ഊഴമായിരുന്നു  കവിതകളും സിനിമാ ഗാനങ്ങളും താളത്തിൽ കോർത്തിണക്കി അവയെ വൃത്തത്തിലാക്കി ആസ്വാദനത്തിന്റെ പുതിയതലം നൽകിയപ്പോൾ ഉച്ചഭക്ഷണത്തിനു ശേഷം നടന്ന Dr വിനോദ് ഭട്ടതിരിയുടെ ക്ലാസ് വാട്ട്സ് അപ്പ് ,ഫേസ് ബുക്ക് മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന ചതികളിൽ തുടങ്ങി ആഗോള ഭീകരതയുടെ സൈബർ ആക്രമണ സാധ്യതയും പരിഹാരങ്ങളും വിവരിച്ചപ്പോൾ ഓരോരുത്തരിലും ഒരു ഉൾഭയം ഉണ്ടാക്കിയെടുത്തു. പിന്നെ ഗ്രൂപ്പ് ഫോട്ടോ എടുത്ത് യാത്ര പറഞ്ഞ് പിരിഞ്ഞിട്ടും കാതുകളിൽ ആ ധ്വനി പിന്തുടർന്നു കൊണ്ടേയിരുന്നു.  

നന്ദി എല്ലാവർക്കും
ജയ് യോഗക്ഷേമസഭ

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...