Jul 26, 2017

Annual Day

യോഗക്ഷേമസഭ മലപ്പുറം ജില്ലാ വാർഷികം13.8.17 ഞായറാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ മഞ്ചേരി ശാന്തി ഗ്രാമിത്തിലെ യോഗക്ഷേമം ഹാളിൽ വിവിധ പരിപാടികളോടെ നടത്തുന്നു. 9.30: രജിസ്ട്രേഷൻ 10 am: "പ്രജാഗരം " ക്യാമ്പ് ' :പ്രഗത്ഭന്മാർ ക്ലാസ്സെടുക്കുന്നു. ക്ലാസുകൾ: 
1. "അഭിമാനത്തോടെ പറയൂ " 
2. ഒന്നാമനാകാൻ യത്നിക്കൂ
3. ഒന്നാകട്ടെ കണക്കുകൾ 
4. ചക്രവാളം കാണൂ. 
2.30ന്ന് ജില്ലാ പൊതുയോഗവുo വിദ്യാഭ്യാസ അവാർഡു് വിതരണവും. സഭയുടെ ഉത്തരമേഖലാ സെക്രട്ടറി ശ്രീ.എടക്കഴിപ്പുറം ഉണ്ണികൃഷ്ണൻ, ജില്ലാ നിരീക്ഷകൻ ശ്രീ.നാരായണൻ നമ്പൂതിരി തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു. ജില്ലയിലെ എല്ലാ ഉപസഭകളിലെയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, 'ജോ. സെക്രട്ടറി / ട്രഷറർ എന്നിവരും ജില്ലാ നിർവാഹക സമിതി അംഗങ്ങൾ ,കൗൺസിലർമാർ, ജില്ലയിൽ നിന്നുള്ള കേന്ദ്രനിർവാഹക സമിതി അംഗo , കേന്ദ്ര കൗൺസിലർമാർ, പോഷക സംഘടനാ (വനിതാ - യുവജന ) കമ്മിററി അംഗങ്ങൾ, I T കോർഡിനേറ്റർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 
PM .ദാമോദരൻ ,ജില്ലാ സെക്രട്ടറി

Jul 15, 2017

ആദരിക്കൽ ചടങ്ങ്

എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന കാവുങ്ങൽ മംഗലശ്ശേരി മന സുഭദ്ര അന്തർജ്ജനത്തിന് എളങ്കൂർ നമ്പൂതിരി സൊസൈറ്റിയുടെയും യോഗക്ഷേമസഭ എളങ്കൂർ ഉപസഭയുടെയും നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങ്.

Jul 8, 2017

Saraswathy Puraskaram

            യോഗക്ഷേമ സഭ പൂന്താനം ഉപസഭയുടെ സരസ്വതി പുരസ്‌കാര വിതരണം തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്കൂളിൽ വെച് നടന്നു. യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി പെരുമാങ്ങോട് ദാമോദരൻ നമ്പൂതിരി പുരസ്കാരങ്ങൾ നൽകി. പഞ്ചവാദ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിച്ച കരിയന്നൂർ നാരായണൻ നമ്പൂതിരിയെ പരിപാടിയിൽ ആദരിച്ചു

Jul 2, 2017

Sathabhisheka aasamsakl


പെരുമനക്ക്  ശുകപുരം ഉപസഭയുടെ ശതാഭിഷേക ആശംസകൾ 

Jul 1, 2017

എൺപതാം പിറന്നാൾ ആഘോഷം

അരീക്കോട് ഉപസഭ  ന ടുവത്തേടത്ത് മനയിലെ ശ്രീദേവി അന്തർജനങ്ങളുടെ എൺപതാം പിറന്നാൾ ആഘോഷം

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...