Dec 27, 2018

Angadippuram Upasabha Varshikam

അങ്ങാടിപ്പുറം ഉപസഭയുടെ ഈ വർഷത്തെ കുടുംബ സംഗമം ഡിസംബർ 21നു നടന്നു. ഏകദേശം 75ഓളം അംഗങ്ങൾ പങ്കെടുത്ത സംഗമം ഉപസഭയുടെ ഭാവി സുഗമമാണെന്ന് തെളിയിച്ചു.ഉദ്‌ഘാടന സമ്മേളനത്തിൽ യുവജനസഭ state executive അംഗം ശ്രീ സൂരജ് കൊല്ലിമുട്ടം സ്വാഗതം ആശംസിച്ചു ഉപസഭ പ്രസിഡന്റ്‌ ശ്രീ ഹരി മംഗലം അധ്യക്ഷൻ ആയി. മലപ്പുറം ജില്ല യോഗക്ഷേമ സഭ പ്രസിഡന്റ്‌ ആയ ശ്രീ രാമൻ മുഞ്ഞുർളി സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജില്ല യുവജനസഭ പ്രസിഡന്റ്‌ ശ്രീ നവനീത് പൂങ്കുടിൽ മുഖ്യ അതിഥി.








Dec 26, 2018

Ayyappa Jyothi

അയ്യപ്പജ്യോതിയിൽ ഇന്ന് സഭാംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് രാമൻ നമ്പൂതിരി, സെക്രട്ടറി ദാമോദരൻ പെരുമാങ്ങോട് വിവിധ ഭാരവാഹികൾ മറ്റ് സഭാംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ സഭാംഗങ്ങൾ ആചാരം സംരക്ഷിക്കുന്നതിനായി അയ്യപ്പ ജ്യോതിയുടെ ഭാഗമായി.


Dec 24, 2018

Sukapuram Upasabha Adarav

ശുകപുരം ഉപസഭയുടെ നേതൃത്വത്തിൽ 23- 12. 2018 ഉച്ചക്ക് 3 മണിക്ക് നാറാസ് മനയിൽ ചേർന്ന ഉപസഭയുടെ യോഗത്തിൽ ഭദ്രദീപം കൊളുത്തി എടപ്പുളിയേടം ബിജേഷ് , പുറളിപ്പറം ശ്രീധരൻ എന്നിവരുടെ വേദ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സെക്രട്ടറി യോഗത്തിൽ എത്തിയവരെ സ്വാഗതം ചെയ്തു ' അദ്ധ്യക്ഷൻ പ്രസിഡണ്ട് നരി പറമ്പ് വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചാത്തനാത്ത് അച്ചുതനുണ്ണി മാഷ് ഉദ്ഘാടനം ചെയ്തു കാഞ്ചി കാമകോടി പുരസ്കാര വും , വേദ ഭാരതി പുരസ്കാരവും ലഭിച്ച ശ്രീ. മണ്ണൂർ ജാതവേദൻ നമ്പൂതിരിപ്പാടിനെ പ്രസിഡണ്ട് പൊന്നാട അണിയിച്ചു. ശേഷം മണ്ണൂർ സംസാരിച്ചു. പിന്നെ േശ്രഷ്ഠ വൈദ്യ പുരസ്കാരം ലഭിച്ച നെഡ്ഡം ഡോ. കെ.കെ. സാവിത്രി ഡോക്ടറെ പൊന്നാട ശ്രീമതി നിർമ്മല ടീച്ചർ അണിയിച്ചു. ഡോക്ടർ സംസാരിച്ചു. ശേഷം സ്റ്റേറ്റ് കലോത്സവത്തിൽ വിജയം നേടിയ 7 കുട്ടികൾക്ക് മൊമെന്റൊ കൊടുത്തു. കടവല്ലൂർ അന്യോ ന്യത്തിൽ പങ്കെടുത്ത 14 വേദഞ് ജ്യർക്ക് മൊമെന്റൊ കൊടുത്തു ഏകദേശം 70 ഓളം മെമ്പർമാർ പങ്കെടുത്തു. 10 പേർ ആശംസിച്ചു. ഡോ ' സാവിത്രി ജീവിതശൈലീ രോഗ നിവാരണം ആയുർവേദത്തിലൂടെ എന്ന പരിപാടി അര മണിക്കൂർ അവതരിപ്പിച്ചു. ചായയ്ക്കു ശേഷം കുറുങ്ങാട് വാസുദേവൻ നന്ദി പ്രകാശിപ്പിച്ച് 6 മണിക്ക് യോഗം പിരിഞ്ഞു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...