Nov 29, 2015

Health Protection Scheme by Poonthanam Upasabha



ധന്വന്തരീയം ആരോഗ്യ സംരക്ഷണ പദ്ധതി.

സഭാ പ്രവർത്തകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി യോഗക്ഷേമസഭ പൂന്താനം ഉപസഭ നടത്തിവരുന്ന ധന്വന്തരീയം ആരോഗ്യപദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണയിലെ പ്രമുഖ ആശുപത്രിയായ കിംസ് അൽഷിഫയുമായി സഹകരിച്ച് ഒരു ആരോഗ്യ-ചികിത്സാ സഹായ പദ്ധതി തയ്യാറാക്കി.ഉപസഭയിലെ മുഴുവൻ കുടുംബങ്ങളുടെ പേരിലും ഓരോ ഡിസ്കൌണ്ട് കാർഡ് തയ്യാറാക്കി അതിൽ അതാത് കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടേയും പേര് ഉൾപ്പെടുത്തി കിംസ് അൽഷിഫയിൽനിന്നും 10 ശതമാനം ചികിത്സ ഇളവ് നേടിക്കൊടുക്കാൻ ഇതുവഴി സാധിക്കുന്നു.പ്രസ്തുത പ്രവർത്തനത്തിൻറെ ആനുകൂല്ല്യം ഓരോ സഭാംഗത്തിനും ലഭിക്കുമാറാകട്ടെ എന്ന് ഉപസഭ സെക്രട്ടറിയും പ്രസിഡന്റും ആശംസിച്ചു.

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...