വള്ളുവനാട് ഉപസഭയുടെയും അകത്തളത്തിന്റെയും സംയുക്ത യോഗം 3 - 1 - 2016 ന് ,പെരുമന അനിയന്റെ വസതിയിൽ കൂടി.നിർമ്മല പാലുള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ആശ പെരുമന സ്വാഗതമാശംസിച്ചു.'സെക്രട്ടറി ചിത്ര മുണ്ടേക്കാട് കഴിഞ്ഞ യോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം ,സംസ്കൃത ഭാരതിയുടെ നേതൃത്വത്തിൽ സംസ്കൃത ഭാഷയുടെ പ്രചരണാർത്ഥം' വീട്ടിലിരുന്ന്
സംസ്കൃതം പഠിക്കാം'' '' എന്ന പദ്ധതിയെക്കുറിച്ച് ചിത്രമുണ്ടേക്കാട് വിശദീകരിച്ചു' 'ശ്രീ രവി കാഞ്ഞൂർ ട്രസ്റ്റ് നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിന് ഉപസഭയുടെ സഹകരണം ഉണ്ടാകണമെന്നും ശ്രീമതി ചിത്ര അഭിപ്രായപ്പെട്ടു.പുതിയ വർഷത്തെ യോഗക്ഷേമസഭ യുടെ കലണ്ടർ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു.ഗുരുവായൂരിൽ നടന്ന യുവശക്തി ക്യാമ്പിൽ പങ്കെടുത്ത മഞ്ജരി .ആരതി .കീർത്തന എന്നിവർ ക്യാമ്പിലുണ്ടായ അനുഭവങ്ങൾ പങ്കു വെച്ചു'. ക്യാമ്പിലെ ക്ലാസുകൾ അവർക്കു നല്കിയ ഊർജം അവരുടെ ആവേശവും ആത്മവിശ്വാസവും നിറഞ്ഞ സംസാരത്തിൽ നിന്ന് എല്ലാവര്ക്കും മനസ്സിലായി.മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചത് വള്ളുവനാടിന്റെ മൂന്നു ചുണക്കുട്ടികളായിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. കൂടുതൽ അംഗങ്ങളെ ചേർത്ത് സഭ വിപുലപ്പെടുത്തണമെന്ന് ശ്രീമതി ശുഭ നെന്മിനിശ്ശേരി അഭിപ്രായപ്പെട്ടു.വനിതകൾ ഒത്തുചേർന്ന് പാർവ്വതീ സ്വയംവരം.മംഗളം ഇവയുടെ ആലാപനത്തോടെ യോഗം അവസാനിച്ചു.
അഭിനന്ദനങ്ങൾ
ReplyDelete