പൂന്താനം ഉപസഭ യുവജനസഭ മീറ്റിംഗ് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്ത് വെച്ച് നടന്നു.ഫെബ്രവരി ഉച്ചക്ക് രണ്ട് മണിക്ക് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്ത് വെച്ച് കലോത്സവ വിജയികളെ ആദരിക്കാനും ഫെബ്രവരി 28 മുതൽ മെമ്പർഷിപ് ക്യാംപേയ്ൻ ആരംഭിക്കാനും തീരുമാനിച്ചു.ജോലി ആവശ്യം നിമിത്തം വിദേശത്ത് പോകുന്ന ഉപസഭ യുവജനസഭ സെക്രട്ടറി ഹരി മണിത്രക്ക് ആശംസകൾ നേർന്നു.തൽസ്ഥാനം ഹരി മനോജ് ഏറ്റെടുത്തു.മാതൃസഭ സെക്രട്ടറി ശ്രീകുമാരനുണ്ണിയുടെ ശാരീരിക വിഷമങ്ങൾ കണക്കിലെടുത്ത് തൽക്കാലം സെക്രട്ടറിയുടെ ചുമതല യുവജനസഭ ജോയിൻറ് സെക്രട്ടറി മംഗലം പ്രവീൺ ഏറ്റെടുത്തു.
ഫെബ്രവരി 6,7 തീയ്യതികളിൽ നടക്കുന്ന YO-YO ക്യാമ്പിന് പരമാവധി പേർ പങ്കെടുക്കാനും ഫെബ്രവരി 21 നു നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് ടീം അംഗങ്ങൾ പങ്കെടുക്കുവാനും തീരുമാനമായി.ഫെബ്രവരി 5 നു അങ്ങാടിപ്പുറത്ത് വെച്ച് നടക്കുന്ന വേദ മത്സര ആലോചനായോഗത്തിൽ ഉപസഭയിൽ നിന്നും പരുത്തി ജയദേവൻ നമ്പൂതിരിയെ പങ്കെടുപ്പിക്കാനും തീരുമാനമായി.വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി,മുൻ ജില്ലാ പ്രസിഡന്റ് കൈപ്പള്ളി നീലകണ്ഠൻ നമ്പൂതിരി,യുവജനസഭ സംസ്ഥാന നിർവാഹക സമിതി അംഗം മംഗലം ദീപക്,യുവജനസഭ ജില്ലാ പ്രസിഡന്റ് തേവർക്കാട് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

No comments:
Post a Comment