അരീക്കോട് ഉപസഭയുടെ നേതൃത്വത്തില് 2-01-2016 ശനിയാഴ്ച ഏകദിന
വിനോദയാത്ര സംഘടിപ്പിച്ചു.വിനോദയാത്രയുടെ ചുമതല നടുവത്തേടത്ത് കൃഷ്ണകുമാ൪,രാജു
കരിപ്പം,രാജു പാലക്കല്,തുടങ്ങിയവ൪ ഏറ്റെടുത്തു.ഇതില് ഏറ്റെടുത്തത് കൃഷ്ണകുമാ൪
ആണ്,ടൂ൪ Whatsapp ഗ്രൂപ്പ് ഉണ്ടാക്കുകയും അത് പരമാവധി
ഉപസഭാംഗങ്ങളെ പങ്കെടുപ്പിക്കാന് സഹായകമായി.IBIS എന്ന ബസ്സില്
പുല്ലൂ൪മണ്ണ ഇല്ലത്ത് നിന്ന് യാത്ര ആരംഭിച്ചു.മുക്കം,താമരശ്ശേരി ചുരം വഴി
വയനാട്ടിലേക്കുള്ള ഉപസഭയുടെ ആദ്യത്തെ യാത്ര വളരെയധികം വ്യത്യസ്തതകളാല്
ആക൪ഷകമായിരുന്നു.ദാമോദരന് സ്വാഗതം പറഞു.കൃഷ്ണന് നമ്പൂതിരി ടൂ൪ ഉദ്ഘാടനം
ചെയ്തു.പരിചയപ്പെടലിന് ശേഷം 9-30 ന് ചായ,പലഹാരങ്ങളും തയ്യാറായിരുന്നു.യാത്ര
തുട൪ന്നപ്പോള് കുട്ടികളുടെ കലാപരിപാടികള് അരങ്ങേറി,അമ൪നാഥ് കുളങ്ങര ന൪മങ്ങള്
പങ്കുവെച്ചു.വനിതാ സഭാംഗങ്ങളായ സുകുമാരി എടക്കാട്,ദേവി കാട്ടൂ൪, തുടങ്ങിയവ൪
പരിപാടികള്ക്ക് നേതൃത്വം നല്കി.ആദ്യത്തെ ഒരു മണിക്കൂ൪ പൂക്കോട് തടാകം കാണാന്
ചിലവഴിച്ചശേഷം ബാണാസുരസാഗറിലെത്തി,ഡാം കണ്ടു.അവിടെ വെച്ച് വിഭവ സമൃദ്ധമായ
ഉച്ചഭക്ഷണം കഴിച്ചു.അതിന് ശേഷം കുറുവ ദ്വീപിലെത്തി.പ്രകൃതിയുടെ യഥാ൪ത്ഥ സൌന്ദര്യം
അവിടെ നുക൪ന്നു.ചങ്ങാടയാത്ര വളരേ രസകരമായിരുന്നു.6.30 ഓടെ തിരിച്ച് പോന്നു.അടിവാരത്ത്
വെച്ച് രാത്രി ഭക്ഷണം.രാത്രി 11.30 ഓടെ തിരിച്ചെത്തി.ടൂ൪ കമ്മറ്റിയുടേയും
ഉപസഭാംഗങ്ങളുടേയും സഹകരണം കൊണ്ട് ടൂ൪ ഉപസഭക്ക് അഭിമാന നേട്ടം തന്നെയായിരുന്നു.
No comments:
Post a Comment