യുവജനസഭയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്ത് വെച്ച് ഏക നിശാ ക്യാമ്പ് നടത്തി.
യുവജനസഭയുടെ സംസ്ഥാന ഭാരവാഹികൾ ജില്ലകൾ തോറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നടത്തിയ ഊണർത്തു യാത്രക്കു നേതൃത്ത്വം കൊടുത്ത സെക്രട്ടറി മാധവൻ മരങ്ങാട്,പ്രസാദ് വട്ടപ്പറമ്പ്,ഉത്തരമേഘല കോർഡിനേറ്റർ രാജേഷ് പയ്യന്നൂർ,ജില്ലാ നിരീക്ഷകൻ വിനീത് കണ്ടമംഗലം എന്നിവർക്ക് ഊഷ്മളമായ സ്വീകരണം കൊടുക്കാനും സാധിച്ച്. അങ്ങാടിപ്പുറം ഉപസഭയിൽ വെച്ചു ജില്ലാ മാതൃസഭാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ യോഗം നടന്നു.
യോഗത്തിൽ സംസ്ഥാന തലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധികാല ക്യാമ്പിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കേഡറ്റായി തിരഞ്ഞെടുത്ത സൂരജ് പനയൂരിനും Gate Exam ഇൽ ഒന്നാം റാങ്കു നേടിയ അരീക്കോട് ഉപസഭയിലെ ചെമ്പാഴി ഇല്ലത്തെ ഉല്ലാസി നേയും യോഗം ഉപഹാരങ്ങൾ നൽകി പ്രോത്സാഹിച്ചു
ഉണർവ്വ് കാമ്പ്
ഉണർവ്വു യാത്രയുടെ ഭാഗമായി ജില്ലയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ഒരു ഉണർവ്വ് കാമ്പ് അങ്ങാടിപ്പുറം സമൂഹ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ബ്രാഹ്മണസമുദായത്തിൽ വന്നുകൊണ്ടിരിക്കുന്ന മൂല്യച്ച്യുതിയെപറ്റി വിശദമായ ചർച്ച നടന്നു.ചേലപ്പറമ്പ് നാരായണൻ നമ്പൂതിരി നേതൃത്ത്വം നൽകി. തുടർന്ന് ജില്ലാ സംസ്ഥാന ഭാരവാഹികൾ സംസാരിച്ചു. യുവജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. രാത്രി 01 മണി വരെ ക്യാമ്പ് നീണ്ടു നിന്നു. പിറ്റേന്ന് രാവിലെ പ്രസാദ് വട്ടപ്പറമ്പ് നടത്തിയ ക്ലാസോടു കൂടി കാമ്പ് അവസാനിച്ചു. യുവശക്തി അംഗങ്ങൾ അടക്കം 36 ഓളം പേർ പങ്കെടുത്തു.
|
സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിന്റെ നോട്ടീസ് കൈമാറുന്നു |
|
സംസ്ഥാന തലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധികാല ക്യാമ്പിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കേഡറ്റായി തിരഞ്ഞെടുത്ത സൂരജ് പനയൂരിനുള്ള ഉപഹാരം മാധവൻ മരങ്ങാട് നൽകുന്നു |
|
Gate Exam ഇൽ ഒന്നാം റാങ്കു നേടിയ അരീക്കോട് ഉപസഭയിലെഉല്ലാസ് ചെമ്പാഴിക്കുള്ള ഉപഹാരം അദ്ദേഹത്തിന്റെ അഭാവത്തിൽ മാതാപിതാക്കൾക്ക് നൽകുന്നു |