May 19, 2016

Valluvanad upasabha meeting


വള്ളുവനാട് ഉപസഭയുടെ മാതൃസഭ, അകത്തളം യോഗം സംയുക്തമായി പടിഞ്ഞാറെ പാലുള്ളി മനയിൽ കൂടി. അവധിക്കാലമായതുകൊണ്ടാവാം അംഗ സംഖ്യ വളരെ കുറവായിരുന്നു. ഉപസഭയുടെ പുതിയ സെക്രട്ടറിയായി ശ്രീമതി.ലളിത തച്ചരഴിയത്തിനെ തെരഞ്ഞെടുത്തു. അംഗങ്ങൾ പുതിയ മേഖലകളെക്കുറിച്ചു പഠിച്ച് ചില ഗൈഡൻസ് ക്ലാസുകൾ എടുക്കുന്നതു നന്നായിരിക്കുമെന്ന് മുതിർന്ന അംഗം ശ്രീ .പാലൊളളി സുബ്രഹ്മണ്യൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. 6 മാസത്തിലൊരിക്കൽ ഒരു ക്യാമ്പ് നടത്തണമെന്ന് ശ്രീ.മുരളി മുണ്ടേക്കാട് പറഞ്ഞു. പുതിയ സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...