യോഗക്ഷേമ സഭ മലപ്പുറം ജില്ല യുവജനസഭ പ്രവർത്തന റിപ്പോർട്ട്
ജയ് യോഗക്ഷേമസഭ
മാർച്ച്- ജുൺ മാസങ്ങളിലെ പ്രവർത്തനങ്ങൾ
മലപ്പുറം ജില്ലയിൽ ധാരാളം പ്രവർത്തനങ്ങൾക്കു ഈ കാലയളവ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. യുവാക്കളുടെ കായികമായ കഴിവ് തെളിയിക്കാനും അതുവഴി കൂടുതൽ യുവാക്കളെ സഭയുടെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും വേണ്ടി നടത്തുന്ന മേഖല ക്രിക്കറ്റ് ടൂർണ്ണമെന്റ്, മേഖല ക്യാമ്പ് എന്നിവ മലപ്പുറം ജില്ലക്കും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഉണർവ്വും ആവേശവും കൊടുത്തിട്ടുണ്ട് ജില്ലാ ഭാരവാഹി എന്ന നിലയിൽ അഭിമാനത്തോടെ ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെക്കട്ടെ.
മലപ്പുറം ജില്ല ക്രിക്കറ്റ് ടീം ( പ്രയാൺ )
2015 ലെ സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റിന് വേദിയായതിന്റെ തിരകൾ മലപ്പുറത്തെ യുവാക്കളെ കൂടുതൽ കൂട്ടിയോജിപ്പിക്കുകയും ഈ വർഷം മധ്യമേഖല ക്രിക്കറ്റ് ടൂർണ്ണമെന്റ് പാലക്കാട് ജില്ലയിൽ നടത്തിയപ്പോൾ പങ്കെടുക്കാനും തുടർന്ന് കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയിൽ വെച്ചു നടന്ന ഉത്തരമേഖലാ ക്രിക്കറ്റ് ടൂർന്നമെന്റിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു.എറണാംകുളത്ത് തൃപ്പുണിത്തറയിൽ വെച്ചു നടത്തുന്ന അന്ന്യോന്ന്യം ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മലപ്പുറം ജില്ലയുടെ പേരിൽ പങ്കെടുക്കാനും സാധിച്ചു.
സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റ് 2016 : തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങളിൽ വെച്ചു നടന്ന സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മലപ്പുറം ജില്ല പങ്കെടുക്കുകയുണ്ടായി. മികച്ച പ്രകടനം കാണിച്ച് ജില്ലക്കു വേണ്ടി കളിച്ച ഓരോ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം വിജയികളായ തൃശ്ശൂർ ജില്ലക്കും അഭിനന്ദനം അറിയിക്കട്ടെ.
ഉണർവ്വ് യാത്ര
യുവജനസഭയുടെ സംസ്ഥാന ഭാരവാഹികൾ ജില്ലകൾ തോറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നടത്തിയ ഊണർത്തു യാത്രക്കു നേതൃത്ത്വം കൊടുത്ത സെക്രട്ടറി മാധവൻ മരങ്ങാട്,പ്രസാദ് വട്ടപ്പറമ്പ്,ഉത്തരമേഘല കോർഡിനേറ്റർ രാജേഷ് പയ്യന്നൂർ,ജില്ലാ നിരീക്ഷകൻ വിനീത് കണ്ടമംഗലം എന്നിവർക്ക് ഊഷ്മളമായ സ്വീകരണം കൊടുക്കാനും സാധിച്ച്. അങ്ങാടിപ്പുറം ഉപസഭയിൽ വെച്ചു ജില്ലാ മാതൃസഭാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ യോഗം നടന്നു.
യോഗത്തിൽ സംസ്ഥാന തലത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധികാല ക്യാമ്പിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കേഡറ്റായി തിരഞ്ഞെടുത്ത സൂരജ് പനയൂരിനും Gate Exam ഇൽ ഒന്നാം റാങ്കു നേടിയ അരീക്കോട് ഉപസഭയിലെ ചെമ്പാഴി ഇല്ലത്തെ ഉല്ലാസി നേയും യോഗം ഉപഹാരങ്ങൾ നൽകി പ്രോത്സാഹിച്ചു
ഉണർവ്വ് കാമ്പ്
ഉണർവ്വു യാത്രയുടെ ഭാഗമായി ജില്ലയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ഒരു ഉണർവ്വ് കാമ്പ് അങ്ങാടിപ്പുറം സമൂഹ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ബ്രാഹ്മണസമുദായത്തിൽ വന്നുകൊണ്ടിരിക്കുന്ന മൂല്യച്ച്യുതിയെപറ്റി വിശദമായ ചർച്ച നടന്നു.ചേലപ്പറമ്പ് നാരായണൻ നമ്പൂതിരി നേതൃത്ത്വം നൽകി. തുടർന്ന് ജില്ലാ സംസ്ഥാന ഭാരവാഹികൾ സംസാരിച്ചു. യുവജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. രാത്രി 01 മണി വരെ ക്യാമ്പ് നീണ്ടു നിന്നു. പിറ്റേന്ന് രാവിലെ പ്രസാദ് വട്ടപ്പറമ്പ് നടത്തിയ ക്ലാസോടു കൂടി കാമ്പ് അവസാനിച്ചു. യുവശക്തി അംഗങ്ങൾ അടക്കം 36 ഓളം പേർ പങ്കെടുത്തു.
പരിസ്ഥിതി ദിനം selfi contast
ലോകപരിസ്ഥിതിദിനത്തോടനുബദ്ധിച്ച് മലപ്പുറം ജില്ലാ യുവജനസഭ നടത്തിയ ഒരു തൈ നടൂ സെല്ഫി എടുക്കൂ എന്ന മത്സരം ശ്രദ്ധേയമായി. മികച്ച സെല്ഫിക്കുള്ള സമ്മാനം പത്തനം തിട്ട ജില്ലയിലെ അദ്വൈത അനുരാഗ് & അന്വൈത അനുരാഗ് എന്നിവർക്കും രണ്ടാം സ്ഥാനം കണ്ണൂർ കൈതപ്രം ഉപസഭയിലെ ജയേഷിനും അഭിനന്ദനങ്ങൾ
വിവാഹമംഗളാശംസകൾ
ജില്ലയിലെ യോഗക്ഷേമസഭാംഗങ്ങളുടെ വിവാഹങ്ങൾ,ജന്മദിനാഘോഷങ്ങൾ എന്നിവക്കു ആശംസകൾ അറിയിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ വിവാഹിതരായ ജില്ല സെക്രട്ടറി അനിയൻ കിഴക്കുമ്പാട്,പൂന്താനം ഉപസഭയിലെ മനു ദാമോദരൻ,മലപ്പുറം ഉപസഭയിലെ ജോയിന്റ് സെക്രട്ടറിയായ ജിതേഷ് എലംബുലാക്കാട്,സഗരപുരം ഉപസഭയിലെ ഡോ: വിഷ്ണുപ്രിയ എന്നിവർക്ക് ഉപഹാരങ്ങളും ആശംസകളും നേർന്നു. വിവാഹവേദികളിലെല്ലാം യുവജനസഭാംഗങ്ങൾ സജീവമായി പങ്കെടുത്തു.
സംസ്ഥാന ട്രഷറർ ശാന്തനുവിനും മലപ്പുറം ജില്ലാ യുവജനസഭയുടെ വിവാഹമംഗളാശംസകൾ
യുവജനങ്ങൾ മാതൃസഭയിൽ
ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന പല യുവജനങ്ങളും ഇന്നു മാതൃസഭ ഭാരവാഹിത്ത്വം ഏറ്റെടുത്ത പോരുന്നു. പൂന്താനം ഉപസഭയുടെ സെക്രട്ടറിയായി പ്രവീൺ മംഗലവും, ജില്ല യുവജനസഭ ട്രഷറർ ആയിട്ടുള്ള അഭിലാഷ് പള്ളിപ്പുറം ഏളങ്കൂർ ഉപസഭയിലും സെക്രട്ടറിയായി പ്രവർത്തിക്കുന്നു
മെമ്പർഷിപ്പ്
ജില്ലയിൽ കഴിഞ്ഞവർഷം ഉണ്ടായിരുന്നതിനേക്കാൾ 165 അംഗങ്ങൾ കൂടി 12 ഉപസഭകൾ പ്രവർത്തിക്കുന്നു. അതിൽ 8 ഉപസഭകളിൽ യുവജനസഭക്കു ഭാരവാഹികൾ ഉണ്ട്
യുവശക്തി
ഉണർവ്വ് കാമ്പിലും യോഗാദിനാചരണത്തിലും പരിസ്ഥിതി ദിനത്തിലും ജില്ലാ യുവജനസഭക്കു പൂർണ്ണമായ പിന്തുണ യുവശക്തി നൽകികൊണ്ടിരിക്കുന്നു. യുവശക്തിക്കുവേണ്ടി ഒരു ക്യാമ്പ്,ഗൃഹസന്ദർശനം എന്നിവ നടത്താൻ പദ്ധതിയുണ്ട്.
പുതിയ ഉപസഭാ രൂപീകരണം
പൂന്താനം ഉപസഭയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ അങ്ങാടിപ്പുറം കേന്ദ്രമാക്കി പുതിയ ഉപസഭ രൂപീകരിച്ചു.36 ഓളം യുവജനങ്ങൾ അടക്കം. 98 അംഗങ്ങൾ ഉപസഭയിൽ ഉണ്ട്
ഐ ടി സെൽ
ജില്ലയിലെ പ്രവർത്തനങ്ങളെ മുഴുവൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ച് ഐ ടി സെൽ പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ അംഗങ്ങളുടെ ഓരോ വിജയങ്ങൾക്കും പ്രോത്സാഹനസന്ദേശം ബ്ലോഗിൽ കൊടുത്ത് ഓരോ സഭാംഗത്തേയും സഭയോടു ചേർത്തു നിർത്തുന്നു
ജില്ലാ നിരീക്ഷകൻ
ശ്രീ കണ്ടമംഗലം വിനീത് മിക്ക പ്രവർത്തനങ്ങളും വിലയിരുത്തുകയും നിർദ്ദേശങ്ങൾ തരുകയും ചൈയ്തു പൊരുന്നു.
ഈ കമ്മിറ്റിയുടെ അവസാന നിർവ്വാഹകസമിതിയിൽ പങ്കെടുക്കുമ്പോൾ കഴിഞ്ഞ വർഷത്തെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം തന്ന മുഴുവൻ യുവജനസഭാ പ്രവർത്തകരേരും സംസ്ഥാന ഭാരവാഹികൾ,മറ്റുജില്ലയിലെ സുഹൃത്തുക്കൾ എന്നിവരോട് എല്ലാം നന്ദി പറയുന്നു.