Oct 19, 2016
Oct 17, 2016
Oct 16, 2016
Oct 12, 2016
Cricket & Games Closure
വള്ളുവനാട് വിദ്യാഭവൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ക്രിക്കറ്റ് മത്സരത്തിൽ കരിക്കാട് ഒന്നും മലപ്പുറം ഉപസഭ രണ്ടും സ്ഥാനങ്ങൾ നേടി.അതേ സമയം ജില്ലാ കായികമേളയിൽ ശുകപുരം ഉപസഭ ചാമ്പ്യന്മാരായി,മഞ്ചേരി ഉപസഭ രണ്ടാം സ്ഥാനം നേടി.ജില്ലാ സെക്രട്ടറി പി.എം ദാമോദരൻ നമ്പൂതിരി ട്രോഫികൾ വിതരണം ചെയ്തു.കെ.എം സുബ്രഹ്മണ്യൻ നമ്പൂതിരി,തേവർക്കാട് നാരായണൻ എന്നിവർ പ്രസംഗിച്ചു.
Oct 11, 2016
Oct 10, 2016
Valluvanad upasabha meeting
വള്ളുവനാട് ഉപസഭയുടെ അകത്തളം യോഗം 8 - 10-16 ന് പാലുളളി ഭവദാസൻ നമ്പൂതിരിയുടെ ഇല്ലത്തു വച്ച് കൂടി. പ്രാർത്ഥനയ്ക്കു ശേഷം ദേവി പാലുള്ളിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു. ആതിരപെരുമന റിപ്പോർട്ട് വായിച്ചു.അതിനു ശേഷം ഓണാഘോഷത്തിന് ആതിഥേയരായ പെരുമനയിലെ എല്ലാവരെയും അഭിനന്ദിക്കുകയുണ്ടായി. പിന്നീട് മഞ്ജീരം 2016 കലാമേളയിൽ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിച്ചു .കുറിനറുക്ക് കിട്ടിയത് സജിത പാലുള്ളിക്കൊണ്' അടുത്ത മീറ്റിംഗ് പാലുള്ളി വച്ചാ കാമെന്ന് തീരുമാനിച്ചു.കുമാരി മഞ്ജരിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
Oct 9, 2016
Oct 8, 2016
Oct 5, 2016
Manjeeram 2016 Kalamela
മഞ്ജീരം 2016 കലാമേള പൂന്താനം ഉപസഭയിലെ കൃഷ്ണ യു.പി സ്കൂളിൽ വെച്ച് അതിവിപുലമായി നടന്നു. അരീക്കോട് ഉപസഭ ഒന്നാം സ്ഥാനം നേടി.ആതിഥേയരായ പൂന്താനം ഉപസഭ രണ്ടും വള്ളുവനാട് ഉപസഭ മൂന്നും സ്ഥാനങ്ങൾ നേടി.പതിനെട്ട് ഉപസഭകളിൽ നിന്നായി ഇരുന്നൂറോളം കലാകാരന്മാരാണ് മേളയിൽ മാറ്റുരച്ചത്.സമാപനസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന സെക്രട്ടറി കാരക്കാട് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കരിങ്ങനേഴി രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വേദ പണ്ഡിതനും നാഗ കീർത്തിപുരസ്‌കാര ജേതാവുമായ മേലേടം കൃഷ്ണൻ നമ്പൂതിരി മുതിർന്ന അംഗം ചേലപ്പറമ്പ് വാമനൻ നമ്പൂതിരി എന്നിവരെ ആദരിച്ചു.കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.കലാമേളയുടെ അടുത്ത വർഷത്തെ ആതിഥേയത്വം ഏറ്റെടുത്ത എളംകൂർ ഉപസഭക്ക് പ്രോഗ്രാം ചെയർമാൻ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി ലോഗോ കൈമാറി.
കീഴാറ്റൂർ പഞ്ചായത്തംഗം ഇന്ദിര,യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി പെരുമാങ്ങോട് ദാമോദരൻ,ഉപസഭ പ്രസിഡന്റ് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി,തേവർക്കാട് നാരായണൻ ,പ്രവീൺ മംഗലം ,ചേലപ്പറമ്പ് നാരായണൻ നമ്പൂതിരി ,കക്കാട് പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഫോട്ടോകൾ :സജിത്ത് മൂത്തകൊരമ്പ്,ശ്രീഹരി പെരുമന

Oct 2, 2016
Subscribe to:
Posts (Atom)
ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...
-
Sl No. Name Address Designation Upasabha Contact No 1 Raman Namboodiri...