മഞ്ജീരം 2016 കലാമേള പൂന്താനം ഉപസഭയിലെ കൃഷ്ണ യു.പി സ്കൂളിൽ വെച്ച് അതിവിപുലമായി നടന്നു. അരീക്കോട് ഉപസഭ ഒന്നാം സ്ഥാനം നേടി.ആതിഥേയരായ പൂന്താനം ഉപസഭ രണ്ടും വള്ളുവനാട് ഉപസഭ മൂന്നും സ്ഥാനങ്ങൾ നേടി.പതിനെട്ട് ഉപസഭകളിൽ നിന്നായി ഇരുന്നൂറോളം കലാകാരന്മാരാണ് മേളയിൽ മാറ്റുരച്ചത്.സമാപനസമ്മേളനം യോഗക്ഷേമസഭ സംസ്ഥാന സെക്രട്ടറി കാരക്കാട് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കരിങ്ങനേഴി രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വേദ പണ്ഡിതനും നാഗ കീർത്തിപുരസ്‌കാര ജേതാവുമായ മേലേടം കൃഷ്ണൻ നമ്പൂതിരി മുതിർന്ന അംഗം ചേലപ്പറമ്പ് വാമനൻ നമ്പൂതിരി എന്നിവരെ ആദരിച്ചു.കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.കലാമേളയുടെ അടുത്ത വർഷത്തെ ആതിഥേയത്വം ഏറ്റെടുത്ത എളംകൂർ ഉപസഭക്ക് പ്രോഗ്രാം ചെയർമാൻ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി ലോഗോ കൈമാറി.
കീഴാറ്റൂർ പഞ്ചായത്തംഗം ഇന്ദിര,യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി പെരുമാങ്ങോട് ദാമോദരൻ,ഉപസഭ പ്രസിഡന്റ് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി,തേവർക്കാട് നാരായണൻ ,പ്രവീൺ മംഗലം ,ചേലപ്പറമ്പ് നാരായണൻ നമ്പൂതിരി ,കക്കാട് പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഫോട്ടോകൾ :സജിത്ത് മൂത്തകൊരമ്പ്,ശ്രീഹരി പെരുമന

No comments:
Post a Comment