Jan 31, 2017
Jan 28, 2017
Yuvasakthi meeting
യോഗക്ഷേമസഭ യുവജനസഭയിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ യുവശക്തിയുടെ ജില്ലയിലെ പ്രഥമ യോഗം 28/01/2017 ന് സഗരപുരം ഉപസഭയിലെ പൂങ്കുടിൽ മനയിൽ വെച്ച് നടന്നു.യുവശക്തിയുടെ പ്രഥമ പ്രവർത്തനമെന്ന നിലക്ക് അരീക്കോട് ഉപസഭയിലെ അശ്വിന് ധനസഹായം നൽകുന്നതിന് തീരുമാനിച്ചു.യുവശക്തിയുടെ കൂടുതൽ പ്രവർത്തനങ്ങളെക്കുറിച്ചും അയൽ ജില്ലയായ കോഴിക്കോട് ജില്ലയെയും കൂട്ടിയോജിപ്പിച്ച് ക്യാമ്പ്,ടൂർ എന്നിവ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അയൽ ജില്ലകളെ ഒന്നിപ്പിച്ച് കാമ്പുകൾ നടത്തുന്നത് കൂട്ടായ്മയെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും ഇതുപോലുള്ള പ്രവർത്തനങ്ങൾ അയൽ ജില്ലകളോടൊത്ത് നടത്തുവാൻ മലപ്പുറം ജില്ല സന്നദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന യുവജനസഭ സെക്രട്ടറി മാധവൻ മരങ്ങാട് വിശിഷ്ട അതിഥി ആയിരുന്നു.മാതൃസഭ സെക്രട്ടറി ദാമോദരൻ നമ്പൂതിരി മാർഗനിർദ്ദേശങ്ങൾ നൽകി.
റിപ്പോർട്ട് :
മഞ്ജരി.എം
യുവശക്തി കോ-ഓർഡിനേറ്റർ
മലപ്പുറം ജില്ല
Jan 26, 2017
Jan 25, 2017
Jan 24, 2017
Yuvsakthi Meeting
Jan 22, 2017
Jan 15, 2017
Jan 12, 2017
Yujanavaraghosham
ഹായ് ..... നമസ്‌കാരം . ജനുവരി 8 മുതൽ 15 വരെ സംസ്ഥാനത്തു മൊത്തം യുവജനവാരാഘോഷം നടത്തുകയാണല്ലോ അതിനോടുനുബന്ധിച്ചു മലപ്പുറം ജില്ലാ യുവജന വാരാഘോഷം ശുകപുരം ഉപസഭയുടെ ആഭിമുഖ്യത്തിൽ വട്ടംകുളം cpnഉ സ്കൂളിൽ വെച്ച് ജനുവരി 14 നു ഉച്ചക്കുശേഷം 2 മണിക്കു അതിവിപുലമായി ആഘോഷിക്കുന്നു . പ്രസ്‌തുത പരിപാടിയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാർക്കും എല്ലാവര്ക്കും സ്വാഗതം ..... ഉച്ചക്ക് ശേഷം തുടങ്ങുന്ന പരിപാടിയിൽ ബഹു വട്ടംകുളം പഞ്ചായത്ത് പ്രെസിഡന്റ് ന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ ദേവികുട്ടി അവർകൾ ഉദ്‌ഘാടനം ചെയ്യുന്നു .തുടർന്ന് വിവേകാന്ദസ്വാമികളെ കുറിച്ച് pv നാരായണൻ മാസ്റ്റർ പ്രഭാഷണവും നടത്തുന്നു .അതിനു ശേഷം വളർന്നു വരുന്ന തലമുറക്കും എല്ലാവർക്കും വേണ്ടി അവയവദാനത്തിന്റെ പ്രസക്തിയും അതിനോട് ബദ്ധപ്പെട്ട മറ്റു കാര്യങ്ങളെയും കുറിച്ച് വിശദമായ ഒരു ക്ലാസ് dr വാസുദേവൻ നമ്പൂതിരി എടുക്കുന്നു .. അതുകഴിഞ്ഞാൽ അവയവദാന സമ്മതപത്ര സമർപ്പണം മുൻ മാളികപ്പുറം മേൽശാന്തി പിഎം മനോജ് നിർവഹിക്കുന്നു . തുടർന്ന് വട്ടംകുളം പഞ്ചായത്തു മെമ്പർമാരായ ശ്രീമതി ഷെരീഫ,,,, കൃഷ്ണൻ എന്നിവരും മലപ്പുറം ജില്ലാ യോഗക്ഷേമസഭ പ്രെസിഡന്റ് രാമൻ നമ്പൂതിരിയും ജില്ലാ സെക്രട്ടറി ദാമോദരൻ നമ്പൂതിരിയും മറ്റു ജില്ലാ യുവജനസഭ ഭാരവാഹികളും ആശംസകൾ അർപ്പിക്കുന്നു .... തുടർന്ന് നന്ദി അർപ്പിക്കലോടെ ഈ വർഷത്തെ യുവജനവാരാഘോഷം സമാപിക്കുന്നു ...... എല്ലാവരും പരിപാടികളിൽ പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ......ഇതു ഒരു അറിയിപ്പായി എല്ലാവരും എല്ലാ വാട്സാപ്പ് ഗ്രൂപ്കളിലേക്കു സെൻറ് ചെയ്യുക ..... നമ്മുടെ അടുത്തുള്ളവരെയും പരിപാടി അറിയിക്കുക ...... എല്ലാവരെയും ഒരിക്കൽ കൂടി വട്ടംകുളത്തേക്കു സ്വാഗതം ചെയ്യുന്നു .... ശുകപുരം ഉപസഭക്കു വേണ്ടി ടീം യുവൻസ് .......🙏🏻🙏🏻🙏🏻🙏🏻🙏🏻
Jan 11, 2017
Jan 9, 2017
Jan 2, 2017
Valluvanad upasabha meeting
വള്ളുവനാട് ഉപസഭയുടെ 40-മത് അകത്തളം മീറ്റിംഗ് 1- 1 - 2017 ന് വിജയകുമാരി മുണ്ടേക്കാടിന്റെ ഗൃഹത്തിൽ വെച്ച് കൂടുകയുണ്ടായി. പ്രാർത്ഥനയ്ക്കു ശേഷം ശ്രീമതി വിജയകുമാരി എല്ലാവർക്കും പുതുവത്സരാശംസകൾനേർന്നു കൊണ്ട് സ്വാഗതം പറഞ്ഞു. ഉപസഭയിലെ പുതിയ അംഗമായ അഖില നവീ നെ സ്വാഗതം ചെയ്തു. പിന്നീട് ആതിര പി.എം റിപ്പോർട്ട് അവതരിപ്പിച്ചു.ദേവി പാലുളളി കഴിഞ്ഞ ഒരു വർഷത്തെ വരവു ചിലവ് കണക്ക് അവതരിപ്പിച്ചു.കമാരി മഞ്ജരികഴിഞ്ഞ 28ന് ഉപസഭയിലെ അംഗങ്ങൾനടത്തിയ ഊട്ടി യാത്രയുടെ അനുഭവം എല്ലാവരുമായും പങ്കുവെച്ചു.രചന പെരുമനയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
Subscribe to:
Posts (Atom)
ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...
-
Sl No. Name Address Designation Upasabha Contact No 1 Raman Namboodiri...