Jan 28, 2017

Yuvasakthi meeting

യോഗക്ഷേമസഭ യുവജനസഭയിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ യുവശക്തിയുടെ ജില്ലയിലെ പ്രഥമ യോഗം 28/01/2017 ന് സഗരപുരം ഉപസഭയിലെ പൂങ്കുടിൽ മനയിൽ വെച്ച് നടന്നു.യുവശക്തിയുടെ പ്രഥമ പ്രവർത്തനമെന്ന നിലക്ക് അരീക്കോട് ഉപസഭയിലെ അശ്വിന് ധനസഹായം നൽകുന്നതിന് തീരുമാനിച്ചു.യുവശക്തിയുടെ കൂടുതൽ പ്രവർത്തനങ്ങളെക്കുറിച്ചും അയൽ ജില്ലയായ കോഴിക്കോട് ജില്ലയെയും കൂട്ടിയോജിപ്പിച്ച് ക്യാമ്പ്,ടൂർ എന്നിവ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.യുവജനങ്ങളുടെ  കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അയൽ ജില്ലകളെ ഒന്നിപ്പിച്ച് കാമ്പുകൾ നടത്തുന്നത് കൂട്ടായ്മയെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും ഇതുപോലുള്ള പ്രവർത്തനങ്ങൾ അയൽ ജില്ലകളോടൊത്ത്  നടത്തുവാൻ മലപ്പുറം ജില്ല സന്നദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന യുവജനസഭ സെക്രട്ടറി മാധവൻ മരങ്ങാട് വിശിഷ്ട അതിഥി ആയിരുന്നു.മാതൃസഭ സെക്രട്ടറി ദാമോദരൻ നമ്പൂതിരി മാർഗനിർദ്ദേശങ്ങൾ നൽകി.

റിപ്പോർട്ട്  :

മഞ്ജരി.എം
യുവശക്തി കോ-ഓർഡിനേറ്റർ 
മലപ്പുറം ജില്ല

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...