ഇന്ന് കരുവാട് ദാസന്റെ ഇല്ലത്തു നടന്ന യോഗക്ഷേമസഭ ശുകപുരം ഉപസഭയുടെ വാർഷികാഘോഷം അതിഗംഭീരമായി തന്നെ പര്യവസാനിച്ചു. കാലത്ത് 9.30 മണിയോടു കൂടി കരിങ്ങനേഴി രാമൻ , കുറുങ്ങാട് വാസുദേവൻ ,കാവുങ്കൽ മുരളീധരൻ , നാറാസ് ഇട്ടി രവി നമ്പൂതിരി , നരിപ്പറമ്പ് വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയ തോടുകൂടി പരിപാടികൾ തുടങ്ങി. കുത്തുള്ളി നാരായണൻ നമ്പൂതിരി വിശിഷ്ട വ്യക്തികളെയും ഉപസഭാംഗങ്ങളെയും സ്വാഗതം ചെയ്തു. കുറുങ്ങാട് വാസുദേവൻ അദ്ധ്യക്ഷനായി. കരിങ്ങ നേഴി രമൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ട്രഷറർ കരുവാട് നാരായണൻ ഭട്ടതിരിപ്പാടും നരിപറമ്പും ചേർന്ന് ട' S SLC , +2 എന്നിവയിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ആശംസ പ്രസംഗിച്ച ശേഷം സെക്രട്ടറി ഈ പോയവർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പോയ വർഷം ചെയ്ത കാര്യങ്ങളും പറഞ്ഞു എല്ലാം കയ്യടിച്ചു ഉപസഭ പാസാക്കി. തുടർന്ന് കുഴിയാംകുന്ന് ഹരി നാരായണൻ മുഖ്യപ്രഭാഷണം നടത്തി.ഉപസഭയിലെ വിശിഷ്ട വ്യക്തികൾ ആശംസകളർപ്പിച്ചു. തുടർന്ന് ഭാവി കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്തു. 1 മണിക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങി.ശേഷം 2 മണിക്ക് തന്നെ പീശപ്പിള്ളി രാജീവും സംഘവും അവതരിപ്പിച്ച ഉടൽ മൊഴി ( കഥകളിയെ കുറിച്ചുള്ള സോദാരണ വിശദീകരണം ) ഉണ്ടായി. 5- മണി വരെ തുടർന്നു പരിപാടി ഗംഭീരമായി. ശേഷം ചായ കുടിച്ച് കുറുങ്ങാട് നാരായണൻ നമ്പൂതിരി ( ഉപസഭ ട്രഷറർ) നന്ദി പ്രകാശിപ്പിച്ച് ഈ വാർഷിക യോഗം അവസാനിച്ചു.
No comments:
Post a Comment