യോഗക്ഷേമസഭയുടെ മലപ്പുറം ജില്ലാ കലാ-കായികമേളയുടെ സ്വാഗതസംഘം രൂപീകരിക്കാൻ 2015
ജൂലായ് 5-നു ഉച്ചക്ക് 2 മണിക്ക് മഞ്ചേരി ശാന്തിഗ്രാമത്തിലുള്ള ഡോ.എം.വി നമ്പൂതിരി സ്മാരക
ഹാളിൽ ചേർന്ന മലപ്പുറം ജില്ലയിലെ യോഗക്ഷേമസഭാ പ്രവർത്തകരുടെ യോഗത്തിൽ മൊടപ്പിലാപ്പള്ളി
പരമേശ്വരൻ നമ്പൂതിരി ചെയർമാനും തേവർക്കാട് നാരായണൻ ജനറൽ കൺവീനറും കക്കാട് സുബ്രഹ്മണ്യൻ
നമ്പൂതിരി ട്രഷററും ആയി സ്വാഗതസംഘം രൂപീകരിച്ചു.
മഞ്ചേരി വായ്പ്പാറപ്പടി ഗവ: എൽ.പി.സ്കൂളിൽ വെച്ച് ഒക്ടോബർ 2,3,4 തീയതികളിൽ നടത്താൻ
നിശ്ചയിച്ച് അപേക്ഷയോടുകൂടിയ ആദ്യ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തു.വിവിധ ഉപസഭകളിലും സഭയുടെ പ്രവർത്തനം
ഇല്ലാതെ കിടക്കുന്ന ഭാഗങ്ങളിലെ നമ്പൂതിരി ഗൃഹങ്ങളിലും സംഘങ്ങളായി കയറി ഇറങ്ങി പ്രചരണം
പൂർത്തിയാക്കി.ആവശ്യമായ പണം ശേഖരിക്കാൻ ജില്ലയിലെ സഹൃദയരായവർ ഒരു മടിയും കാണിച്ചില്ല.
സർട്ടിഫിക്കറ്റ്,ട്രോഫി,പ്രോഗ്രാംനോട്ടീസ്,ബാഡ്ജ്,ജഡ്ജ്മെന്റ്
കമ്മിറ്റി,ഭക്ഷണം..രാത്രിയിലും പകലും മതിവരാത്ത പരിശ്രമം അതിനിടയിൽ ഒക്ടോബർ 3 നു സ്കൂളുകൾക്ക്
പ്രവൃത്തിദിവസമായി വന്നത് തെല്ല് ആശങ്ക ഉളവാക്കി.സെപ്റ്റംബർ 24 നു ചേർന്ന യോഗത്തിൽ
കലാമേള നീട്ടിവെക്കണോ എന്നു വരെ പരാമർശമുണ്ടായി.പ്രോഗ്രാം കമ്മിറ്റി കൺവീനർ മധു പാലശ്ശേരിയുടെ
ധൈര്യവും മുഴുവൻ പ്രവർത്തകരുടേയും പിന്തുണയും 2-നു രചനാ മത്സരങ്ങളും 4-നു 4 സ്റ്റേജുകളിലായി
സ്റ്റേജ് മത്സരങ്ങളും നടത്താൻ തീരുമാനിച്ചു.ഉർവ്വശി,മേനക,തിലോത്തമ,രംഭ എന്നിവയായിരുന്നു
സ്റ്റേജിന്റെ പേരുകൾ.ഒരേസമയം ഒരു കുട്ടിക്ക് 2 സ്റ്റേജിൽ മത്സരം വരുന്നത് ഒഴിവാക്കാൻ
വിദഗ്ദ്ധരായവർ സഹായിച്ചു.
ഒന്നാം
ദിനം
ഒക്ടോബർ 2 നു രാവിലെ സഭയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് കക്കാട് പരമേശ്വരൻ നമ്പൂതിരിയും
സ്വാഗത സംഘം ചെയർമാൻ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് പതാക ഉയർത്തി
പരിപാടികൾ ആരംഭിച്ചു.ഉച്ചക്ക് ശേഷം നടന്ന സമ്മേളനത്തിൽ മൊടപ്പിലാപ്പള്ളി പരമേശ്വരൻ
നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് കക്കാട് പരമേശ്വരൻ നമ്പൂതിരി
ഔപചാരികമായി പരിപാടി ഉദ്ഘാടനം ചെയ്തു. ശാംഭവി മൂസത്,പഞ്ചാക്ഷരം മാസികയുടെ എഡിറ്റർ ഇൻ
ചാർജ്ജായ ഇ.ആർ ഉണ്ണി,കരിങ്ങനേഴി രാമൻ നമ്പൂതിരി,മുഞ്ഞുർളി രാമൻ നമ്പൂതിരി എന്നിവർ ആശംസകൾ
അറിയിച്ചു.കരിപ്പം രാമചന്ദ്രൻ മാസ്റ്റ്ർ സ്വാഗതവും ജയൻ പാലിശ്ശേരി നന്ദിയും പറഞ്ഞു.
രണ്ടാം
ദിനം
ഒക്ടോബർ 4-നു രാവിലെ 8.30-നുതന്നെ മത്സരാർത്ഥികളും രക്ഷിതാക്കളും എത്തിതുടങ്ങി.എല്ലാ മത്സരങ്ങളും ഭേദപ്പെട്ട
നിലവാരം പുലർത്തി. എങ്കിലും നമ്പൂതിരിമാരുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന സംസ്കൃത
ഭാഷാ മത്സരങ്ങളും അക്ഷരശ്ലോകം,കഥകളി സംഗീതം എന്നിവയും മികച്ചു നിന്നു.യുവജനങ്ങളുടെ
ശക്തമായ സാന്നിദ്ധ്യവും സഹകരണവും മഞ്ജീരത്തിന്റെ മാറ്റ് കൂട്ടി. ഉച്ച ഭക്ഷണസമയത്ത്
ശക്തമായ മഴ തെല്ല് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും മഞ്ജീരം 2015 മലപ്പുറം യോഗക്ഷേമസഭയുടെയും
യുവജനസഭയുടേയും ഒരു വിജയം തന്നെയാണെന്ന് പറയാതെവയ്യ! വൈകുന്നേരം 5 മണിയോടെ മത്സരങ്ങൾ
അവസാനിച്ചു.ആദ്യ ദിവസം 165-ഓളവും അവസാന ദിവസം 500-ലധികം ആളുകളെയും പങ്കെടുപ്പിക്കാൻ
സാധിച്ചത് ഈ കൂട്ടായ്മയുടെ വിജയം തന്നെയാണ്.
സമാപന സമ്മേളനം
മധു അരീക്കര സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു |
സമാപന സമ്മേളനം
മഞ്ജരി മുണ്ടേക്കാടിന്റെ പ്രാർഥനയോടുകൂടി ആരംഭിച്ചു. തേവർക്കാട് നാരായണൻ സ്വാഗതപ്രഭാഷണം
നടത്തി. .മലപ്പുറം ജില്ലാ പ്രസിഡന്റ് കക്കാട് പരമേശ്വരൻ നമ്പൂതിരി അദ്ധ്യക്ഷതയിൽ യോഗക്ഷേമസഭ
സംസ്ഥാന ജനറൽ സെക്രട്ടറി മധു അരീക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു.മലപ്പുറത്ത് സഭയുടെ
പ്രവർത്തനം കുറവായതുകൊണ്ടാണ് നമ്പൂതിരിമാർ സഭയിലേക്ക് വരാത്തതെന്നും ആ കാര്യത്തിൽ നേതൃത്വത്തിന്
വീഴ്ച്ചപറ്റിയെന്നും ഇതൊരു തുടക്കമായികണ്ട് ഗൃഹസമ്പർക്കത്തിലൂടെ അംഗസംഖ്യ കൂട്ടുകയും
നല്ല പ്രവ്ർത്തനം കാഴ്ച്ച വെക്കാൻ കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു..പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം വിജയിച്ച് മുന്നേറാൻ സാധിക്കട്ടേ
എന്നും അദ്ദേഹം ആശംസിച്ചു.
ഗാനരചയിതാവും ഗായകനുമായ ശിവദാസ് വാര്യർ മുഖ്യാഥിതിയായിരുന്നു.അദ്ദേഹത്തിന്റെ
ഗാനാലാപനത്തിലൂടെ സദസ്സ് മുഴുവൻ സംഗീത സാന്ദ്രമായി മാറി..വിജയികൾക്കുള്ള സമ്മാനം തന്നെയായിരുന്നു
ആ ഗാനം.വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ശിവദാസ് വാര്യർ വിതരണം ചെയ്തു.ഏറ്റവും
കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച അരീക്കോട് ഉപസഭ മേലേപ്പാട്ട് നാരായണൻ നമ്പൂതിരി സ്മാരക
പുരസ്കാരത്തിന് അർഹരായി.സംസ്ഥാന ട്രഷറർ കരുവാട് നാരായണൻ ഭട്ടതിരി അടുത്ത വർഷത്തെ മഞ്ജീരത്തിന്
ആഥിധേയത്ത്വം വഹിക്കുന്ന പൂന്താനം ഉപസഭക്ക് ലോഗോ കൈമാറി.
സമ്മാനദാനം |
ലോഗോ പൂന്താനം ഉപസഭക്ക് കൈമാറുന്നു |
മേലേപ്പാട്ട് നാരായണൻ നമ്പൂതിരി സ്മാരക പുരസ്കാരത്തിന് അർഹരായ അരീക്കോട് ഉപസഭ |
മലപ്പുറം
ജില്ലക്ക് വേണ്ടി ശ്രീഹരി പെരുമന തയ്യാറാക്കിയ ബ്ലോഗിന്റെ {yksmalappuram.blogspot.in} പ്രകാശനം സംസ്ഥാന
സെക്രട്ടറി സ്വാതി.എൻ.നമ്പൂതിരി നിർവഹിച്ചു.ഈ ഡിജിറ്റൽ യുഗത്തിൽ മലപ്പുറം യുവജനസഭയുടെ
ഇത്തരം പ്രവർത്തങ്ങൾ അഭിനന്ദനാർഹമാണെന്ന് സ്വാതി.എൻ.നമ്പൂതിരി അഭിപ്രായപ്പെട്ടു ബ്ലോഗിന്റെ
ഉദ്ദേശലക്ഷ്യത്തെക്കുറിച്ച് ശ്രീഹരി പെരുമന ചടങ്ങിൽ വിശദീകരിച്ചു.
വള്ളുവനാട് ഉപസഭയുടെ പ്രസിദ്ധീകരണമായ “പവിത്രക്കെട്ട്” വേദിയിൽ മുരളി മുണ്ടേക്കാട് ജില്ലാ പ്രസിഡന്റ് കക്കാട് പരമേശ്വരൻ നമ്പൂതിരിക്ക് കൈമാറി പ്രകാശനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ കാലടി,പി.എൻ.വിജയൻ,പൂങ്കുടിൽ ദേവൻ നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് മധു പാലശ്ശേരി നന്ദി അർപ്പിച്ചു.
വള്ളുവനാട് ഉപസഭയുടെ പ്രസിദ്ധീകരണമായ “പവിത്രക്കെട്ട്” വേദിയിൽ മുരളി മുണ്ടേക്കാട് ജില്ലാ പ്രസിഡന്റ് കക്കാട് പരമേശ്വരൻ നമ്പൂതിരിക്ക് കൈമാറി പ്രകാശനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ കാലടി,പി.എൻ.വിജയൻ,പൂങ്കുടിൽ ദേവൻ നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് മധു പാലശ്ശേരി നന്ദി അർപ്പിച്ചു.
ഈ വർഷത്തെ തിരുവാതിര മഹോത്സവം ജില്ലയിലെ മുഴുവൻ സഭാംഗങ്ങളേയും പങ്കെടുപ്പിച്ച്
സാഗരപുരം ഉപസഭയിലെ മൊടപ്പിലാപ്പള്ളി മനയിൽ വെച്ച് ആഘോഷിക്കാൻ തീരുമാനിച്ചതായും മൊടപ്പിലാപ്പള്ളി
പരമേശ്വരൻ നമ്പൂതിരി അറിയിച്ചു.
പവിത്രക്കെട്ട്
വള്ളുവനാട്
ഉപസഭയിലെ മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് ഡോ.ബാബു മുണ്ടേക്കാട് ജനറൽ എഡിറ്റർ
ആയും മുരളി മുണ്ടേക്കാട്,സുചിത്ര മുരളി,വിജയകുമാരി എന്നിവർ സഹ എഡിറ്റർമാരായും അച്ചടിച്ച്
നിർമ്മിച്ച “പവിത്രക്കെട്ട്” ഉപസഭയിലെ 5 വയസ്സ് മുതൽ 87 വയസ്സുള്ളവരുടെ കഥാ,കവിത,ലേഖനങ്ങൾ
മുതലായവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഡോ.ബാബു മുണ്ടേക്കാട് എല്ലാ രചനകളും സമാഹരിച്ച്
തന്റെ മുഴുവൻ സമയപ്രവർത്തനത്തിലൂടെ തയ്യാറാക്കിയതാണിത്.എഡിറ്റർമാരുടെ
അങ്ങേയറ്റത്തെ പരിശ്രമവും ഉപസഭാംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവും ഇതിന് പിന്നിലുണ്ട്.ഇതിന്റെ
തുടർച്ചയായി കൈയ്യെഴുത്ത് പ്രതി രൂപത്തിൽ അടുത്ത ലക്കം പ്രസിദ്ധീകരിക്കാൻ ഉദ്ധേശിക്കുന്നതായി
എഡിറ്റർമാർ സൂചിപ്പിച്ചു.
പവിത്രക്കെട്ട് ഓൺലൈനായി വയിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പരിപാടിക്ക്
ആവശ്യമായ ഭക്ഷണം ഒരുക്കിത്തന്ന കിടക്കോട്ടിൽ വാസുദേവേട്ടൻ,ലൈറ്റ് ആൻഡ് സൗണ്ട് വിദഗ്ദ്ധർ,പ്രിന്റിങ്ങ്
പ്രസ്സിലെ ജോലിക്കാർ,സ്കൂൾ മാനേജ്മെന്റ്,വിധികർത്താക്കൾ,മേക്ക് അപ് ജോലിക്കാർ,അതിലുപരി
പരിപാടിയുടെ വിജയത്തിനായി ഓടിനടന്ന് ജോലി ചെയ്ത യുവജനസഭയിലെ വളണ്ടിയർമാർ,ചുമതലകൾ കൃത്യമായി
നിർവഹിച്ച മാതൃസഭയിലെയും വനിതാസഭയിലേയും അംഗങ്ങൾ ജില്ലയിലെ മറ്റ് സഭാംഗങ്ങൾ എന്നിവർക്ക്
നന്ദി അറിയിക്കുന്നതോടൊപ്പം യോഗക്ഷേമസഭയുടെ ഭാവിപ്രവർത്തങ്ങൾക്കും മറ്റും സഹകരിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട് തയ്യാറാക്കിയവർ:
തേവർക്കാട് നാരായണൻ
ജന:കൺവീനർ
മഞ്ജീരം 2015
ഫോൺ:9495035901
ശ്രീഹരി പെരുമന
ജന:കൺവീനർ
മഞ്ജീരം 2015
ഫോൺ:9495035901
ശ്രീഹരി പെരുമന
ഐ.ടി സെൽ
യോഗക്ഷേമസഭ
മലപ്പുറം ജില്ലാ സഭ
ഫോൺ:7293632484
No comments:
Post a Comment