Oct 17, 2015

Valluvanad Upasabha Meetting Octobar 2015 വള്ളുവനാട് ഉപസഭയുടെ സംയുക്തയോഗം ഒക്ടോബർ 2015

                                                               വള്ളുവനാട് ഉപസഭയുടെ മാതൃസഭയുടെയും വനിതാസഭയുടെയും സംയുക്തയോഗം 11-10-2015 ന് ,മുണ്ടേക്കാട് മുരളികയിൽ വെച്ച് നടന്നു.ശങ്കരചാര്യരുടെ ചിത്രത്തിനു മുൻപിൽ ശ്രീ .എം.എൻ .നമ്പൂതിരി വിളക്ക് തെളിച്ചു .
പ്രാർത്ഥനക്ക് ശേഷം സെക്രട്ടറിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു .അകത്തളം {വനിതസഭ}പ്രസിഡന്റ് ശ്രീമതി.ബിന്ദു ചെറുമുക്ക് അദ്ധ്യക്ഷത വഹിച്ചു. +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കുമാരി ആരതി തച്ചിനേ ടത്തിനും  കുമാരി കീർത്തന പാലുള്ളിക്കും സഭയുടെ വകയായി ഉപഹാരങ്ങൾ നല്കി.ആശംസാ പ്രസംഗത്തിൽ ശ്രീ .എം.എൻ .നമ്പൂതിരി,ഇങ്ങനെയുള്ള യോഗങ്ങളിൽ പങ്കെടുത്ത് എല്ലാവരും സ്വജനങ്ങളെ കണ്ടും സംസാരിച്ചും നമ്മുടെ അനുഭവജ്ഞാനം വിസ്തൃതമാക്കണമെന്നു പറഞ്ഞു.സംസ്ഥാന സമ്മേളനത്തെക്കുറിച്ചും ജില്ലാ കലാമേളയെക്കുറിച്ചും ശ്രീ.മുരളി മുണ്ടേക്കാട് വളരെ വിശദമായി സംസാരിച്ചു.ശ്രീമതി നിർമല പാലുള്ളി,ശ്രീമതി വിജയകുമാരി എന്നിവർ സംസാരിച്ചു.ജില്ലാ മത്സരങ്ങളിൽ സമ്മനാർഹരായവരെ അംഗങ്ങൾ അനുമോദിച്ചു.അകത്തളത്തിന്റെ പുതിയ പ്രസിഡന്റായി ആശ പെരുമനയേയും സെക്രട്ടറിയായി ശ്യാമള പാലുള്ളിയേയും തെരഞ്ഞെടുത്തു.നറുക്കെടുപ്പ് തുക ലഭിച്ചത് നിർമ്മലക്കാണ്.ശ്രീമതി ബിന്ദു ചെറുമുക്കിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.


















No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...