Nov 3, 2015

Valluvanad Upasabha Meeting November 2015

ള്ളുവനാട് ഉപസഭയുടെ മാതൃസഭയുടെയും ,വനിതാസഭയുടെയും യുവജനസഭയുടെയും നവംബർ മാസത്തെ  സംയുക്ത യോഗം  കേരളപ്പിറവി ദിനത്തിൽ(1/ 11/2015) പാലുള്ളി മനയിൽ കൂടുകയുണ്ടായി.രണ്ട് കൊല്ലമായി നടത്തിവരുന്ന നറുക്ക് കുറി അന്ന് അവസാനിച്ചു.ഡിസംബർ മുതൽ തുക കൂട്ടി പുതിയ കുറി തുടങ്ങാമെന്ന് എല്ലാ അംഗങ്ങളും ഐക്യകണ്ഠേന തീരുമാനിച്ചു.ഒക്ടോബർ 18-)൦ തീയതി സഭാംഗങ്ങൾ ഒരു മലമ്പുഴ പിക്നിക് നടത്തുകയുണ്ടായി മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷമായി നടത്തിയ ആ
യാത്രയിലെ അനുഭവങ്ങൾ യുവജനസഭാംഗം കുമാരി ആരതി പങ്കുവെച്ചു.ഉപസഭയുടെ ഇപ്പോഴത്തെ  പ്രസിഡണ്ട് ശ്രീ.വാസുദേവൻ പാലുള്ളിക്ക് തന്റെ കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ നേതൃസ്ഥാനത്തിന്റെ ചുമതലകൾ ഏറ്റെടുക്കാൻ അസൌകര്യമായത് കൊണ്ട് പുതിയ പ്രസിഡണ്ട് ആയി ശ്രീമതി.നിർമ്മല പാലുള്ളിയെ അംഗങ്ങൾ തിരഞ്ഞെടുത്തു.കേരളപ്പിറവി ദിനമായതിനാൽ കുട്ടികൾ കേരളത്തെക്കുറിച്ചുള്ള പാട്ടുകൾ പാടി,കേരളാംബയ്ക്ക് ആശംസകൾ നേർന്നു.



No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...