ജയ് ജയ് യോഗക്ഷേമസഭ
സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റ്
പകർന്നു തന്ന ഊർജ്ജം മലപ്പുറം ജില്ലാ യുവജനസഭയെ പുതിയ ഒരു തലത്തിലേക്കു എത്തിച്ചു.മലപ്പുറം
ജില്ല കലാകായികമേളക്കു നേതൃത്ത്വം കൊടുക്കാനും തുടർന്ന് ജില്ലയിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും
കഴിഞതിന്റെ സന്തോഷത്തിലാണ് ഓരോ യുവജനങ്ങളും.
സംസ്ഥാന സമ്മേളനം-സന്ദേശപ്രചരണയാത്ര
സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി യുവജനസഭയുടെ
സംസ്ഥാന അധ്യക്ഷൻ സുധീപ് മുണ്ടാരപ്പിള്ളി കാസറഗോഡ് നിന്ന് ആരംഭിച്ച യാത്രക്കു ജില്ലയിൽ
നല്ല രീതിയിൽ സ്വീകരണം കൊടുക്കാൻ യുവജനസഭക്കു കഴിഞ്ഞു. യാത്രയുടെ അവസാന ദിവസങ്ങളിൾ
വാഹനത്തെ അനുഗമിക്കാൻ ജില്ലയിലെ
സജീവ പ്രവർത്തകനായ മംഗലം ദീപക് കാണിച്ച ആവേശം എടുത്തുപറയേണ്ടതാണ്.
സമ്മേളനനഗരിയിൽ രണ്ടുദിവസവും ഏതു ജോലിക്കും സന്നധ്ധരായി മലപ്പുറം ജില്ല പ്രവർത്തകർ
ഉണ്ടായിരുന്നു.സമ്മേളനത്തിന്റെ ഇടയിൽ വെച്ചു നടന്ന യോഗത്തിൽ മംഗലം ദീപക്കിനെ സംസ്ഥാന
സഭയിലേക്കു നോമിനേറ്റ് ചെയ്തതും ജില്ലക്കു അഭിമാനിക്കാവുന്നതാണ്.
മഞ്ജീരം 2015
5 വർഷമായി മുടങ്ങികിടന്നിരുന്ന ജില്ലാ
കലാമേള ഓക്ടോബർ 2,4 തിയ്യതികളിൽ മഞ്ചേരിയിൽ അരങ്ങേറി.ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും
പങ്കാളിത്തം ഉണ്ടാവുന്നതിനായി യുവജനസഭ നടത്തിയ ഗൃഹസമ്പർക്ക പറിപാടി മഞ്ജീരത്തെ വിജയിക്കാൻ
സഹായിച്ചു. യുവജനഭ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ തേവർക്കാട് നാരായണനിൽ ഏൽപ്പിക്കപെട്ട ജനറൽ കൺവീനറുടെ ചുമതല
ഉത്സാഹഭരിതരായ യുവജനങ്ങളുടെ പ്രവർത്തനം കൊണ്ടു ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു
അടുത്തവർഷത്തെ മഞ്ജീരം കലാമേള ഏറ്റെടുക്കാൻ
രണ്ടു ഉപസഭകൾ സ്വമേധയ തയ്യാറായതു ജില്ലയിൽ സഭയുടെ പ്രവർത്തനം നേർവഴിയിൽ ആണ് എന്നതിന്റെ
തെളിവാണ്
ജില്ലക്കു സ്വന്തമായി ഒരു വെബ് പേജ്( ബ്ലോഗ്)
മലപ്പുറം ജില്ലയുടെ IT ചുമതല വഴിക്കുന്ന
ശ്രീഹരി പെരുമന ജില്ലാ സഭക്കുവേണ്ടി തയ്യാറാക്കിയ ബ്ലോഗ് കലാമേളയുടെ സമാപന സമ്മേളനത്തിൽ
സംസ്ഥാന സെക്രട്ടറിയും യുവജന സഭയുടെ മാർഗദർശിയുമായ സ്വാതിയേട്ടൻ നിർവ്വഹിച്ചു.ജില്ലയിലെ
മുഴുവൻ ഉപസഭയുടേയും വാർത്തകൾ ഇനി yksmalappuram.blogspot.in
എന്ന ബ്ലോഗിൽ വായിക്കാം.
ജില്ലാ യുവജനസഭയുടെ തിരഞ്ഞെടുപ്പ്
ഒക്ടോബർ 18 നു മഞ്ചേരിയിൽ വെച്ചു
ചേർന്ന യുവജനസഭയുടെ യോഗത്തിൽ താഴേപ്പറയുന്നവരെ തിരഞ്ഞെടുത്തു.
- പ്രസിഡന്റ് തേവർക്കാട് നാരായണൻ
- സെക്രട്ടറി ശ്രീജേഷ് നമ്പൂതിരി(അനിയൻ കിഴക്കുംപാടം)
- ട്രഷറർ അഭിലാഷ് പള്ളിപ്പുറം
- ജോ. സെക്രട്ടറി അനൂപ് കിഴക്കുമ്പാടം
- വൈ പ്രസിഡന്റ് മംഗലം പ്രവീൺ
- സംസ്ഥാന കൌൺസിൽ അംഗം മംഗലം ദീപക്ക്
- IT സെൽ,സംസ്ഥാന കൌൺസിൽ അംഗം ശ്രീഹരി പെരുമന
കൂടാതെ 10 അംഗങ്ങൾ അടങ്ങുന്ന ജില്ലാ
സഭയും പ്രവർത്തനമാരംഭിച്ചു.
യുവശക്തി
സജീവമായി പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും
ജില്ലയിൽ ഫൈസ്ബുക്,വാട്ട്സ് അപ്പ് എന്നിവയിൽ
ഗ്രൂപ്പുകളാരംഭിച്ചിട്ടുണ്ട്.അശ്വതിയും.ലക്ഷ്മിയും നൽകുന്ന പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്.
പുതിയ ഉപസഭാ രൂപീകരണം
ജില്ലയിൽ പ്രവർത്തനം ഇല്ലത്ത പ്രദേശത്തെ
നമ്പൂതിരിമാരെ ചേർത്ത് പുതിയ ഉപ സഭകൾ രൂപീകരിക്കാൻ യുവജനസഭ ഉത്തരവാതിത്ത്വം ഏറ്റെടുത്തു.നവംബർ
അവസാനം മഞ്ജീരത്തിന്റെ ഭാഗമായ കായികമത്സരങ്ങൾ നടത്തുന്നതിന്റെ ഭാഗമായി പുതിയ ഉപസഭകൾക്കും
രൂപം കൊടുക്കും
ഭാവിപ്രവർത്തനങ്ങൾ
- ആർദ്രമംഗളം
ജില്ലയിലെ വനിതാസഭയുടേയും യുവശകതിയുടേയും
ഉണർവ് ലക്ഷ്യമാക്കി ഈ വർഷത്തെ തിരുവാതിര ആർദ്രമംഗളം എന്നപേരിൽ സഗരപുരം ഉപസഭയിലെ മൊടപ്പിലാപ്പള്ളി
മനയിൽ വെച്ചു ആഘോഷിക്കുന്നു പഴയകാല ശൈലിയിൽ നൂറ്റൊന്നു വെറ്റിലമുറുക്കി,തിരുവാതിരക്കളിയും
തുടിച്ചു കുളിയുമായി ഒരു രാത്രിയും പകലും നീണ്ടുനിൽക്കുന്ന പരിപാടി.
2
പൂന്താനം ഉപസഭയുടെ ആതുരരക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപസഭയിലേ മുഴുവൻ
കുടുംബങ്ങൾക്കും പെരിന്തൽമണ്ണയിലെ പ്രസിദ്ധമായ അൽഷിഫ ആശുപത്രിയിൽ എല്ലാചികിത്സകൾക്കും
10 ശതമാനം ഇളവു നേടിക്കൊടുക്കുന്ന പദ്ധതിക്കു അനുമതി ലഭിച്ചു.അംഗങ്ങൾക്കു ആശുപത്രിയിൽ ഒ പി നമ്പർ നൽകി അവ രേഖപ്പെടുത്തിയ തിരിച്ചറിയൽ
കാർഡ് കൊടുത്തു വരുന്നു.
3
അടുത്തവർഷത്തെ കലണ്ടറും അതിൽ ജില്ല
യുവജനസഭയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കാൻ ആലോചിക്കുന്നു.
No comments:
Post a Comment