Dec 30, 2015

ഉപസഭാ പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന കലണ്ടര്‍

അരീക്കോട് ഉപസഭയുടെ നേതൃത്വത്തില്‍ ഈ ഈ വര്‍ഷത്തെ  ഉപസഭാ പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന കലണ്ടര്‍ പുറത്തിറക്കി.

Dec 26, 2015

പുടവ നൽകി

അരീക്കോട് ഉപസഭയുടെ നേതൃത്വത്തിൽ തിരുവാതിര ദിനത്തോട് അനുബന്ധിച്ച് നാൽപ്പതോളം ഇല്ലങ്ങൾ സന്ദർശിച്ച് പ്രായമുള്ളവരും സുഖമില്ലാത്തവർക്കുമായി പുടവ നൽകുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു.രഘു കുറ്റിക്കാട്,പാലക്കൽ രാജു,മുരളി,ദാമോധരൻ കെ.പി,സുകുമാരി പൂക്കോട്,ഉഷ കരിപ്പം എന്നിവർ നേതൃത്വം നൽകി.

Dec 14, 2015

ഇ.ആർ ഉണ്ണിക്ക് അനുമോദനങ്ങൾ...

സിനിമാനിരൂപണത്തിനുള്ള 24 ഫ്രെയിംസ് ശാന്താദേവി പുരസ്‌കാരം ലഭിച്ച  മലപ്പുറം തിരൂർ-വെട്ടത്തുനാട് ഉപസഭാംഗവും പഞ്ചാക്ഷരം മാസികയുടെ  (യോഗക്ഷേമസഭ സംസ്ഥാന മാസിക)എഡിറ്റർ ഇൻ ചാർജുമായ ഇ.ആർ ഉണ്ണിക്ക് അനുമോദനങ്ങൾ...
2012-ൽ  പ്രസിദ്ധീകരിച്ച മലയാളത്തിലെ മധ്യവർത്തി സിനിമയ്ക്ക് ഭവിക്കുന്നത് എന്ന ലേഖനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.ഡിസംബർ 19 ന് കോഴിക്കോട് ടൌണ്‍ ഹാളിൽ വെച്ച് പുരസ്കാരം നല്കും.

Dec 9, 2015

Valluvanad Upasabha Meeting

വള്ളുവനാട് ഉപസഭയുടെ 25 മത് അകത്തളം യോഗം 6-12-2015 നു പാലൊളി മനയിൽ വെച്ച് കൂടി .പ്രാര്ധനക്ക് ശേഷം നിർമല സ്വാഗതം ആശംസിച്ചു .കുമാരി മഞ്ജരി കഴിഞ്ഞ യോഗത്തിന്റെ റിപ്പോര്ട്ട് വായിച്ചു .25 അംഗങ്ങളെ ഉള്പ്പെടുത്തി പുതിയ നറുക്ക് കുറി തുടങ്ങി .നവംബർ 29 നു നടന്ന ജില്ലാ മീറ്റിംഗിൽ പങ്കെടുത്ത പ്രസിഡന്റ്‌ നിർമല ,ഈ മാസം നടത്തുന്ന ജില്ലാ കായിക മേളയെ കുറിച്ച് പറഞ്ഞു .ഡിസംബർ 22,23 തീയതികളിൽ തൃശൂരിൽ വെച്ച് നടത്തുന്ന യുവശക്തി ക്യാമ്പിനെ പറ്റി ആരതി തചിനിയെടം വിശദമായി സംസാരിച്ചു .കഴിയുന്നത്ര യുവ ശക്തികൾ പങ്കെടുക്കണമെന്നും ആരതി അഭിപ്രായപ്പെട്ടു .സഭംഗങ്ങൾ ഒന്നിച്ചു കൂടി മുപ്പെട്ടു വ്യാഴം വെള്ളി ദിവസങ്ങളിൽ വിഷ്ണു , ,ലളിതാ സഹസ്ര നാമങ്ങൾ ചൊല്ലാമെന്നു തീരുമാനിച്ചു .യുവ ജനതയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന മംഗളയാതിര ,പാർവതീ സ്വയംവരം ,മംഗളം എന്നിവ എല്ലാ യോഗത്തിലും ചൊല്ലി ഇവ ഹൃദിസ്ഥം ആക്കണമെന്ന് ചിത്ര മുനടെക്കാട് അഭിപ്രായപ്പെട്ടു .അടുത്ത യോഗം പെരുമനയിൽ വെചാകാമെന്നു തീരുമാനിച്ചു ,സജിത പലോള്ളിയുടെ നന്ദി പ്രകാശനത്ത്തോടെ യോഗം അവസാനിച്ചു .

Report:Suchithra Muraleedharan Mundakatmana

Dec 5, 2015

Congratulations അഭിനന്ദനങ്ങൾ



കിഴിശ്ശേരി ഉപജില്ല കലോത്സവത്തിൽ High School വിഭാഗം സമ്മാനാർഹരിൽ ചിലർ


1) സ്വാതിലക്ഷ്മി - ആയേടം (പ്രഭാഷണം ,കുച്ചിപ്പുടി, സംഘഗാനം , വന്ദേ മാതരം)

2) ഗംഗ T - തലേതൊടി ഇല്ലം ( പാഠകം, പ്രശ്നോത്തരി)

3) ഗോപിക - കൊളങ്ങര ( സംഘഗാനം , വന്ദേമാതരം )

4) അർജുൻ - കൊളങ്ങര (ഉപന്യാസം, അക്ഷര ശ്ലോകം)

എല്ലാവരും അരീക്കോട് ഉപസഭാംഗങ്ങളാണ് .

<<<<<<<<<<<എല്ലാവർക്കും അഭിനന്ദനങ്ങൾ>>>>>>>>>>>>>

Dec 4, 2015

Congratulations അഭിനന്ദനങ്ങൾ.

മങ്കട സബ്ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ 2-)o സ്ഥാനവും വന്ദേമാതരം സംസ്കൃത സംഘഗാനം എന്നിവയിൽ 3-)o സ്ഥാനവും നേടിയ മലപ്പുറം ഉപസഭയിലെ ശ്രീരാഗ്.പി.എം(പെരുമന മന)-ന് അഭിനന്ദനങ്ങൾ.

അഭിനന്ദനങ്ങൾ



മഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ UP വിഭാഗം സംസ്കൃത സംഘഗാനത്തിലും വന്ദേമാതരത്തിലും ഒന്നാം സ്ഥാനം നേടിയ മഞ്ചേരി ഉപസഭയിലെ ഗൌരീ പാർവതിക്ക്‌(പാലശ്ശേരി ഇല്ലം) അഭിനന്ദനങ്ങൾ.

അഭിനന്ദനങ്ങൾ

മേലാറ്റൂർ സബ്ജില്ലാ കലാമേളയിൽ നാടോടിനൃത്തം,ശാസ്ത്രീയ സംഗീതം,സംസ്കൃത പദ്യം,സംസ്കൃത ഗാനാലാപനം എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചുപ്പുടിയിൽ മൂന്നാം സ്ഥാനവും നേടിയ പൂന്താനം ഉപസഭയിലെ ഒരുവമ്പുറം മനയിലെ ഒ.എം നിരജ്ജനക്ക് .അഭിനന്ദനങ്ങൾ.

Dec 1, 2015

Congratulations അഭിനന്ദനങ്ങൾ

മലപ്പുറം സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃത പദ്യത്തിലും ഗാനാലാ പനത്തിലും ഒന്നാം സ്ഥാനം നേടിയ മലപ്പുറം ഉപസഭയിലെ മാങ്കുന്നം ഇല്ലത്തെ ഹരികേശന് അഭിനന്ദനങ്ങൾ..

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...