വള്ളുവനാട് ഉപസഭയുടെ 25 മത് അകത്തളം യോഗം 6-12-2015 നു പാലൊളി മനയിൽ വെച്ച് കൂടി .പ്രാര്ധനക്ക് ശേഷം നിർമല സ്വാഗതം ആശംസിച്ചു .കുമാരി മഞ്ജരി കഴിഞ്ഞ യോഗത്തിന്റെ റിപ്പോര്ട്ട് വായിച്ചു .25 അംഗങ്ങളെ ഉള്പ്പെടുത്തി പുതിയ നറുക്ക് കുറി തുടങ്ങി .നവംബർ 29 നു നടന്ന ജില്ലാ മീറ്റിംഗിൽ പങ്കെടുത്ത പ്രസിഡന്റ് നിർമല ,ഈ മാസം നടത്തുന്ന ജില്ലാ കായിക മേളയെ കുറിച്ച് പറഞ്ഞു .ഡിസംബർ 22,23 തീയതികളിൽ തൃശൂരിൽ വെച്ച് നടത്തുന്ന യുവശക്തി ക്യാമ്പിനെ പറ്റി ആരതി തചിനിയെടം വിശദമായി സംസാരിച്ചു .കഴിയുന്നത്ര യുവ ശക്തികൾ പങ്കെടുക്കണമെന്നും ആരതി അഭിപ്രായപ്പെട്ടു .സഭംഗങ്ങൾ ഒന്നിച്ചു കൂടി മുപ്പെട്ടു വ്യാഴം വെള്ളി ദിവസങ്ങളിൽ വിഷ്ണു , ,ലളിതാ സഹസ്ര നാമങ്ങൾ ചൊല്ലാമെന്നു തീരുമാനിച്ചു .യുവ ജനതയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന മംഗളയാതിര ,പാർവതീ സ്വയംവരം ,മംഗളം എന്നിവ എല്ലാ യോഗത്തിലും ചൊല്ലി ഇവ ഹൃദിസ്ഥം ആക്കണമെന്ന് ചിത്ര മുനടെക്കാട് അഭിപ്രായപ്പെട്ടു .അടുത്ത യോഗം പെരുമനയിൽ വെചാകാമെന്നു തീരുമാനിച്ചു ,സജിത പലോള്ളിയുടെ നന്ദി പ്രകാശനത്ത്തോടെ യോഗം അവസാനിച്ചു .
Report:Suchithra Muraleedharan Mundakatmana
Report:Suchithra Muraleedharan Mundakatmana
No comments:
Post a Comment