Jan 10, 2016

Eye Testing Camp

ള്ളുവനാട് ഉപസഭയുടെ  നേതൃത്വത്തിൽ പെരിന്തൽമണ്ണ അൽ സലാമ ആശുപത്രിയും രവി കാഞ്ഞൂർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി എരവിമംഗലം യു.പി.സ്കൂളിൽ വെച്ച് ഒരു ക്യാമ്പ് നടത്തുകയുണ്ടായി. 8_ 1-2016 വെള്ളിയാഴ്ച നടത്തിയ സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പിന് വള്ളുവനാട് ഉപസഭയുടെ പൂർണ്ണ സഹകരണവുമുണ്ടായിരുന്നു'. ഉപസഭാംഗങ്ങൾ റിസപ്ഷൻ ,ഭക്ഷണം, രജിസ്ട്രേഷൻ എന്നീ ഭാഗങ്ങളിൽ വളരെ സജീവമായി ഉണ്ടായിരുന്നു. ക്യാമ്പിന് എത്തിയ
ഡോക്ടർമാർക്കും അസിസ്റ്റൻറ്റുമാർക്കും സംഘാടകർക്കും സ്വാദിഷ്ഠമായ ഭക്ഷണം ഒരുക്കിയത് ശ്രീ അനിയൻ പെരുമനയായിരുന്നു. ക്യാമ്പ് വിജയകരമായി നടത്താൻ സഹായിച്ച ,വള്ളുവനാട് ഉപസഭയിലെ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ! ഇത്തരം സൽപ്രവൃത്തികൾ ചെയ്യാൻ ഇനിയും അവസരം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഉപസഭയിലെ മഞ്ജരിയുടെ ശ്രുതിമധുരവും അർത്ഥ സമ്പുഷ്ഠവുമായ പ്രാർത്ഥനയ്ക്കു ശേഷം ശ്രീബാബു മുണ്ടേക്കാട് സ്വാഗതം ആശംസിച്ചു.പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ.അനുപമ നിലവിളക്കു കൊളുത്തി ക്യാമ്പ് ഉൽഘാടനം ചെയ്തു.മുൻവാർഡു കൗൺസിലർ ജാനകി ടീച്ചർ, ഇപ്പോഴത്തെ കൗൺസിലർ ശ്രീമതി. വന്ദന എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. രവി കാഞ്ഞൂർ ട്രസ്റ്റിന്റെ അംഗമായ ശ്രീ സി.പി വിജയൻ നന്ദി പ്രകാശിപ്പിച്ചു.



No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...