ॐ
യോഗക്ഷേമ സഭ മലപ്പുറം ജില്ല യുവജനസഭ പ്രവർത്തന റിപ്പോർട്ട്
(നവമ്പർ -ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ)
ജയ് യോഗക്ഷേമസഭ
മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ ജില്ലാ കലാ-കായിക മേള
( മഞ്ജീരം 2015) ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു.കായിക മത്സരങ്ങളായ ചെസ്സ്,ക്യാരംസ് ഷട്ടിൽ എന്നിവ 24 ഡിസംബർ 2015 നു സഗരപുരം ഉപസഭയിലെ പൂങ്കുടിൽ മനയിൽ വെച്ചു നടത്തുകയുണ്ടായി.ജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റും മധ്യമേഘല,സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റുകൾക്കുള്ള ടീം തിരഞ്ഞെടുപ്പും ജനുവരി 10 നു പെരിന്തൽമണ്ണയിൽ നടക്കും
യുവശക്തി
ഡിസംബർ 22,23 തിയ്യതികളിൽ ഗുരുവായൂരിൽ വെച്ചു നടന്ന യുവശക്തി ക്യാമ്പിൽ 3 പേർ മലപ്പുറത്തുനിന്ന് പങ്കെടുത്തു.പ്രവർത്തനം ഊർജ്ജപെട്ടു വരുന്നു. സജീവമായി പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും ജില്ലയിൽ ഫൈസ്ബുക്,വാട്ട്സ് അപ്പ് എന്നിവയിൽ ഗ്രൂപ്പുകളാരംഭിച്ചിട്ടുണ്ട്.അശ്വതിയും.ലക്ഷ്മിയും നൽകുന്ന പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്.
പുതിയ ഉപസഭാ രൂപീകരണം
പൂന്താനം ഉപസഭയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ അങ്ങാടിപ്പുറം കേന്ദ്രമാക്കി പുതിയ ഉപസഭ രൂപീകരിച്ചു.തിരഞ്ഞെടുക്കപെട്ട അഡ് ഹോക്ക് കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
ആർദ്രമംഗളം
ജില്ലയിലെ വനിതാസഭയുടേയും യുവശകതിയുടേയും ഉണർവ് ലക്ഷ്യമാക്കി ഈ വർഷത്തെ തിരുവാതിര ആർദ്രമംഗളം എന്നപേരിൽ സാഗരപുരം ഉപസഭയിലെ മൊടപ്പിലാപ്പള്ളി മനയിൽ വെച്ചു ആഘോഷിച്ചു പഴയകാല ശൈലിയിൽ നൂറ്റൊന്നു വെറ്റിലമുറുക്കി,തിരുവാതിരക്കളിയും തുടിച്ചു കുളിയുമായി ഒരു രാത്രിയും പകലും നീണ്ടുനിൽക്കുന്ന പരിപാടി ശ്രദ്ധേയമായി
അരീക്കോട് ഉപസഭ കലണ്ടർ
ഒരു വർഷത്തെ ഉപസഭയുടെ മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു കലണ്ടർ പുറത്തിറക്കി വിതരണം ചൈയ്തു.
മലപ്പുറം ഉപസഭ
മലപ്പുറം ഉപസഭയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഉപസഭാ വിവരശേഖരണവും കലണ്ടർ വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു.
പൂന്താനം ഉപസഭ പ്രവർത്തനങ്ങൾ
പൂന്താനം ഉപസഭയുടെ ആതുരരക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപസഭയിലേ മുഴുവൻ കുടുംബങ്ങൾക്കും പെരിന്തൽമണ്ണയിലെ പ്രസിദ്ധമായ അൽഷിഫ ആശുപത്രിയിൽ എല്ലാചികിത്സകൾക്കും 10 ശതമാനം ഇളവു നേടിക്കൊടുക്കുന്ന പദ്ധതി പ്രാബല്യത്തിൽ വന്നു
പൂന്താനം ഉപസഭ യുവജനസഭയുടെ നേതൃത്ത്വത്തിൽ ജനുവരി 03 നു തിരുവൈരാണിക്കുളം തീർത്ഥയാത്ര നടത്തി.39 പേർ പങ്കെടുത്തു..
ഐ ടി സെൽ
ജില്ലയിലെ പ്രവർത്തനങ്ങളെ മുഴുവൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ച് ഐ ടി സെൽ പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ അംഗങ്ങളുടെ ഓരോ വിജയങ്ങൾക്കും പ്രോത്സാഹനസന്ദേശം ബ്ലോഗിൽ കൊടുത്ത് ഓരോ സഭാംഗത്തേയും സഭയോടു ചേർത്തു നിർത്തുന്നു
ജില്ലാ നിരീക്ഷകൻ
ശ്രീ കണ്ടമംഗലം വിനീത് ജില്ലാ നിരീക്ഷകനായി ചാർജ്ജ് എടുത്തതിനു ശേഷം ഒരു മീറ്റിംഗ് വിളിക്കാൻ സാധിച്ചിട്ടില്ല എങ്കിലും മിക്ക ദിവസങ്ങളിലും ഫോണിൽ സംസാരിച്ചു ചർച്ചകൾ നടത്താറുണ്ട്
No comments:
Post a Comment