Feb 29, 2016

യുവജന സഭ ജില്ല പ്രവർത്തന റിപ്പോർട്ട്(Jan-Feb)



ജയ് യോഗക്ഷേമ സഭ

         മലപ്പുറം ജില്ലയിൽ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ജില്ലാതലത്തിൽ ശ്രദ്ധിക്കപെടുന്ന ധാരാളം പരിപാടിപാടികൾ നടന്നു.
സംസ്ഥാന യുവജനസഭയുടെ നിർദ്ദേശപ്രകാരം ഉത്തരമേഘലാ കോർഡിനേറ്റർ രാഗേഷ് പയ്യന്നൂരും മലപ്പുറം ജില്ലാ നിരീക്ഷകൻ വിനീത് കണ്ടമംഗലവും 14/02/2016 നു ജില്ലയിലെ ഉപസഭകളിൽ സന്ദർശനം നടത്തിയത് യുവജനങ്ങളിൽ ആവേശം ഉണർത്തി കഴിഞ്ഞു.പൂന്താനം,എളങ്കൂർ,അരീക്കോട്,മഞ്ചേരി,വള്ളുവനാട് എന്നീ ഉപസഭകളിലാണ് സന്ദർശനം നടന്നത്. മഞ്ചേരി ഒഴികേ എല്ലായിടത്തും നല്ല പ്രതികരണമായിരുന്നു.എളങ്കൂർ ഉപസഭയിൽ ജില്ലാ ട്രഷറർ കൂടിയായ അഭിലാഷ് പള്ളിപ്പുറത്തിന്റെ നേതൃത്ത്വത്തിൽ ഉടൻ തന്നെ യുവജനസഭ           ഉണ്ടാക്കും എന്നു ഉറപ്പു തന്നിട്ടുണ്ട്.യാത്രയിൽ ജില്ല സെക്രട്ടറി,പ്രസിഡന്റ്,ഐ ടി സെൽ കോർഡിനേറ്റർ ശ്രീഹരി എന്നിവർക്കു പുറമേ പല യുവജനങ്ങളും പങ്കെടുത്തു.
മധ്യമേഖലാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജില്ലാ യുവജനസഭ പങ്കെടുത്തതും തുടർന്ന് ബാലുശ്ശേരിയിൽ വെച്ചു നടന്ന ഉത്തരമേഘലാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ റണ്ണർ അപ്പ് അകാനും സാധിച്ചു. ബാലുശ്ശേരിയിൽ വെച്ചു ക്രിക്കറ്റ് ടീം അംഗങ്ങളെ മീറ്റിംഗ് വിളിച്ചു സഭയിൽ സജീവമാകേണ്ടതിന്റെ ആവശ്വകത ബോധ്യപ്പെടുത്തിയത് തികച്ചും ഉചിതമായി.
ഏപ്രിൽ മാസത്തിൽ അന്ന്യോന്ന്യം ക്രിക്കറ്റ് ടൂർണ്ണമെന്റിലും പങ്കെടുക്കുന്ന  ജില്ലാ ക്രിക്കറ്റ് ടീം വരുന്ന സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള തയ്യാറെടുപ്പു തുടങ്ങികഴിഞ്ഞു.
ഗുരുവായൂരിൽ വെച്ചു നടത്തിയ യുവശക്തി ക്യാമ്പിൽ ജില്ലയിൽ നിന്നും പങ്കെടുത്തിരുന്നു. വരുന്ന ഉത്തമേഖലാ ക്യാമ്പിനു പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാൻ  തീരുമാനിച്ചിട്ടുണ്ട്
ഏപ്രിൽ മാസത്തിൽ ഒരു ദ്വിദിന ക്യാമ്പ് ജില്ലയിൽ നടത്താനും പരിപാടി ഇട്ടിട്ടുണ്ട്
ഉപസഭ പ്രവർത്തനങ്ങൾ
അരീക്കോട് ഉപസഭ
മാതൃസഭയുടെ നിർദ്ദേശപ്രകാരം കുട്ടികൾക്കു പരീക്ഷാ പേടി മാറുന്നതിന്നായി മോട്ടിവേഷൻ ക്ലാസ്സ് സങ്കടിപ്പിച്ചു.
പൂന്താനം ഉപസഭ
സംസ്ഥാന-ജില്ലാ-സബ് ജില്ലാ കലോത്സവങ്ങളിൽ വിജയിച്ച കുട്ടികൾക്കു ഉപഹാരം നൽകി പ്രോത്സാഹിപ്പിച്ചു.ഉപസഭ സെക്രട്ടറി യായിരുന്ന ഹരീഷ് മണിത്ര ജോലി ആവശ്വത്തിനായി വിദേശത്തുപോയ ഒഴിവിൽ ശ്രീ ഹരി മനോജ് ചുമതല ഏറ്റു. മാതൃസഭ സെക്രട്ടറി മംഗലം ശ്രീകുമാരനുണ്ണി ശാരീരിക  വൈഷമ്മ്യം അറിയിച്ച് തൽക്കാല ചുമതല യുവജനസഭ വൈസ് പ്രസിഡന്റ്  പ്രവീൺ ഏറ്റെടുത്തതും യുവജനങ്ങൾ നേതൃനിരയിലേക്ക് വരുന്നതിന്റെ തെളിവാണ്
വള്ളുവനാട് ഉപസഭ
ജില്ലായുവശക്തിയെ പ്രതിനിഥീകരിച്ച് യുവശക്തി കാമ്പിൽ പങ്കെടുക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പിന്തുണയും നൽകുകയും ചൈയ്തു..
അങ്ങാടിപ്പുറം ഉപസഭ രൂപീകരിച്ചതു ജില്ലാ യുവജനസഭയുടെ ശ്രമഫലമായാണു.

Feb 22, 2016

മലപ്പുറം ജില്ലാ ടീം റണ്ണർഅപ് നേടി.

കോഴിക്കോട് നടന്ന ഉത്തരമേഖല ക്രിക്കറ്റ്‌ ടൂർണമെന്റിൽ(Yuvajanasabha) മലപ്പുറം ജില്ലാ ടീം റണ്ണർഅപ് നേടി.

Indroduction of Santhikshemasabha,Award

യോഗക്ഷേമസഭ മലപ്പുറം ജില്ലാ കമ്മിറ്റിയും ശാന്തി ക്ഷേമസമിതി സെക്രട്ടറിയുടെ വിശദീകരണവും നടന്ന യോഗത്തിൽ ജില്ലയിൽ യുവജനോത്സവത്തിൽ പ്രശസ്ത വിജയം കൈവരിച്ചവർക്കു അവാർഡു നൽകി.

Feb 17, 2016

യുവജനസഭ മലപ്പുറം ജില്ലാ സന്ദര്‍ശനം













യോഗക്ഷേമസഭ യുവജനസഭയുടെ പ്രവർത്തനം ഉപസഭാതലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും ജില്ലകൾ നേരിട്ട് കണ്ട് റിപ്പോർട്ട് നൽകുന്നതിനായും സംസ്ഥാന യുവജനസഭ ഭാരവാഹികളും ജില്ലാ നിരീക്ഷകരും ജില്ലകളിൽ യാത്ര നടത്തുകയാണ്. യുവജനസഭ നോർത്ത് സോൺ കോ- ഓഡിനേറ്റർ ശ്രീ രാകേഷ്, മലപ്പുറം യുവജന നിരീക്ഷകൻ ശ്രീ വിനീത് എന്നിവർ മലപ്പുറം ജില്ലയിലെ വിവിധ ഉപസഭകളിൽ നേരിട്ട് എത്തി പ്രവർത്തകരുമായി ചർച്ച നടത്തി. ജില്ല ഭാരവാഹികൾ അനുഗമിച്ചു...

വിദ്യാ൪ത്ഥികള്ക്കായി മോട്ടിവേഷ൯ ക്ലാസ്

അരീക്കോട് ഉപസഭയുടെ നേതൃത്വത്തില് 31-01-2016 ഞായറാഴ്ച വിദ്യാ൪ത്ഥികള്ക്കായി മോട്ടിവേഷ൯ ക്ലാസ് നടത്തി.പരീക്ഷയെ എങ്ങിനെ നേരിടാം എന്നും അതുമായുണ്ടാകുന്ന പ്രശ്നങ്ങളും മറ്റ് വിഷയങ്ങളും പരിഹരിക്കുന്നതിനായിരുന്നു ഈ ക്ലാസ്.കോഴക്കോട്ടൂ൪ A.U.P സ്കൂളില് വെച്ച് കൃത്യം 2-30 ന് ക്ലാസ് ആരഭിച്ചു.ഉപസഭ സെക്രട്ടറി ദാമോദരന് പുല്ലൂ൪മണ്ണ സ്വാഗതം ആശംസിച്ചു.പ്രധാനപ്പെട്ട ഈ ക്ലാസ് കൈകാര്യം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട ഉപസഭാംഗവും അധ്യാപകനും ജെ.ബി നി൪വഹണ കമ്മറ്റി അംഗവുമായ പാലക്കല് മുരളി മാസ്റ്ററായിരുന്നു.
                      പ്രശംസനീയമായ രീതിയില് കുട്ടികളുടെ പ്രശ്നങ്ങളോട് സംവദിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസില് 20-ഓളം കുട്ടികളും 15-ഓളം രക്ഷിതാക്കളും വനിതാ സഭാംഗങ്ങളും പങ്കെടുത്തു.
     രാജു പാലക്കല് ക്ലാസ് അവലോകനം നടത്തുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


Tour to Wayanad

അരീക്കോട് ഉപസഭയുടെ നേതൃത്വത്തില് 2-01-2016 ശനിയാഴ്ച ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.വിനോദയാത്രയുടെ ചുമതല നടുവത്തേടത്ത് കൃഷ്ണകുമാ൪,രാജു കരിപ്പം,രാജു പാലക്കല്,തുടങ്ങിയവ൪ ഏറ്റെടുത്തു.ഇതില് ഏറ്റെടുത്തത് കൃഷ്ണകുമാ൪ ആണ്,ടൂ൪ Whatsapp ഗ്രൂപ്പ് ഉണ്ടാക്കുകയും അത് പരമാവധി ഉപസഭാംഗങ്ങളെ പങ്കെടുപ്പിക്കാന് സഹായകമായി.IBIS എന്ന ബസ്സില് പുല്ലൂ൪മണ്ണ ഇല്ലത്ത് നിന്ന് യാത്ര ആരംഭിച്ചു.മുക്കം,താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള ഉപസഭയുടെ ആദ്യത്തെ യാത്ര വളരെയധികം വ്യത്യസ്തതകളാല് ആക൪ഷകമായിരുന്നു.ദാമോദരന് സ്വാഗതം പറഞു.കൃഷ്ണന് നമ്പൂതിരി ടൂ൪ ഉദ്ഘാടനം ചെയ്തു.പരിചയപ്പെടലിന് ശേഷം 9-30 ന് ചായ,പലഹാരങ്ങളും തയ്യാറായിരുന്നു.യാത്ര തുട൪ന്നപ്പോള് കുട്ടികളുടെ കലാപരിപാടികള് അരങ്ങേറി,അമ൪നാഥ് കുളങ്ങര ന൪മങ്ങള് പങ്കുവെച്ചു.വനിതാ സഭാംഗങ്ങളായ സുകുമാരി എടക്കാട്,ദേവി കാട്ടൂ൪, തുടങ്ങിയവ൪ പരിപാടികള്ക്ക് നേതൃത്വം നല്കി.ആദ്യത്തെ ഒരു മണിക്കൂ൪ പൂക്കോട് തടാകം കാണാന് ചിലവഴിച്ചശേഷം ബാണാസുരസാഗറിലെത്തി,ഡാം കണ്ടു.അവിടെ വെച്ച് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു.അതിന് ശേഷം കുറുവ ദ്വീപിലെത്തി.പ്രകൃതിയുടെ യഥാ൪ത്ഥ സൌന്ദര്യം അവിടെ നുക൪ന്നു.ചങ്ങാടയാത്ര വളരേ രസകരമായിരുന്നു.6.30 ഓടെ തിരിച്ച് പോന്നു.അടിവാരത്ത് വെച്ച് രാത്രി ഭക്ഷണം.രാത്രി 11.30 ഓടെ തിരിച്ചെത്തി.ടൂ൪ കമ്മറ്റിയുടേയും ഉപസഭാംഗങ്ങളുടേയും സഹകരണം കൊണ്ട് ടൂ൪ ഉപസഭക്ക് അഭിമാന നേട്ടം തന്നെയായിരുന്നു.



വള്ളുവനാട് ഉപസഭയുടെ അകത്തളം യോഗം

വള്ളുവനാട് ഉപസഭയുടെ അകത്തളം യോഗം ഫെബ്രവരി  ഏഴിന് മുണ്ടേക്കാട്ടു മുരളികയിൽ കൂടുകയുണ്ടായി.പ്രാർത്ഥനയ്ക്കു ശേഷം ശ്രീമതി ചിത്ര സ്വാഗതം ആശംസിച്ചു.കഴിഞ്ഞ യോഗ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു'. ശേഷം കുറി നറുക്കെടുപ്പ് നടന്നു.വടകര,ഇരിഞ്ഞൽ എന്ന സ്ഥലത്തെ ആർട്ട്സ് + ക്രാഫ്റ്റ് വില്ലേജിൽ ഒരു പിക്നിക് പോലെ പോകാം എന്ന് എല്ലാവരും ചർച്ച ചെയ്തു തീരുമാനിച്ചു.ശ്രീമതി ആശയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

Feb 4, 2016

YO-YO Camp Postponed

പ്രിയ സുഹൃത്തുക്കളേ,
നിങ്ങളോട് വളരേ വിഷമകരമായ ഒരു വാർത്ത പറയാനുണ്ട് ചില സാങ്കേതിക കാരണങ്ങളാൽ yo-yo Camp Feb 6-7 തീയ്യതികളിൽ നടത്താൻ കാസർഗോഡ് ജില്ലക്ക് സാധിക്കുകയില്ല ആയതിനാൽ ക്യാമ്പ് നീട്ടി വെക്കുവാൻ സംഘാടക സമ തി നിർബന്ധിതമായിരികുന്നു എത്രയും പെട്ടന്ന് പുതിയ തീയ്യതി സംസ്ഥാന കമ്മിറ്റിയുമായി  ആലോചിച്ച് അറിയിക്കുന്നതാണ്.
                                                           എന്ന് 
                                                    
                                                          കാസർഗോഡ്‌ യുവജനസഭ സെക്രട്ടറി 

Poonthanam Yuvajanasabha Meeting

പൂന്താനം ഉപസഭ യുവജനസഭ മീറ്റിംഗ് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്ത് വെച്ച് നടന്നു.ഫെബ്രവരി ഉച്ചക്ക് രണ്ട് മണിക്ക് വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്ത് വെച്ച് കലോത്സവ വിജയികളെ ആദരിക്കാനും ഫെബ്രവരി 28 മുതൽ മെമ്പർഷിപ്‌ ക്യാംപേയ്ൻ ആരംഭിക്കാനും തീരുമാനിച്ചു.ജോലി ആവശ്യം നിമിത്തം വിദേശത്ത് പോകുന്ന ഉപസഭ യുവജനസഭ സെക്രട്ടറി ഹരി മണിത്രക്ക് ആശംസകൾ നേർന്നു.തൽസ്ഥാനം ഹരി മനോജ് ഏറ്റെടുത്തു.മാതൃസഭ സെക്രട്ടറി ശ്രീകുമാരനുണ്ണിയുടെ ശാരീരിക വിഷമങ്ങൾ കണക്കിലെടുത്ത് തൽക്കാലം സെക്രട്ടറിയുടെ ചുമതല യുവജനസഭ ജോയിൻറ് സെക്രട്ടറി മംഗലം പ്രവീൺ ഏറ്റെടുത്തു.
                                                             ഫെബ്രവരി 6,7 തീയ്യതികളിൽ നടക്കുന്ന YO-YO ക്യാമ്പിന് പരമാവധി പേർ പങ്കെടുക്കാനും ഫെബ്രവരി 21 നു നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് ടീം അംഗങ്ങൾ പങ്കെടുക്കുവാനും തീരുമാനമായി.ഫെബ്രവരി 5 നു അങ്ങാടിപ്പുറത്ത് വെച്ച് നടക്കുന്ന വേദ മത്സര ആലോചനായോഗത്തിൽ ഉപസഭയിൽ നിന്നും പരുത്തി ജയദേവൻ നമ്പൂതിരിയെ പങ്കെടുപ്പിക്കാനും തീരുമാനമായി.വെട്ടിക്കാട് കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായി,മുൻ ജില്ലാ പ്രസിഡന്റ്‌ കൈപ്പള്ളി  നീലകണ്ഠൻ നമ്പൂതിരി,യുവജനസഭ സംസ്ഥാന നിർവാഹക സമിതി അംഗം മംഗലം ദീപക്,യുവജനസഭ ജില്ലാ പ്രസിഡന്റ്‌ തേവർക്കാട് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...