Mar 15, 2016

Angadippuram Upasbha Inaguration

                                    വള്ളുവനാടിൻറെ തലസ്ഥാനമായ  തിരുമാന്ധാം കുന്നിലമ്മയുടെ തട്ടകത്തിൽ അങ്ങാടിപ്പുറം ഉപസഭയുടെ ഉദ്ഘാടനം.നമ്പൂതിരിമാർ കൂടുതലുള്ള മേഖല ആണെങ്കിലും യോഗക്ഷേമസഭയുടെ സാന്നിദ്ധ്യം ഇപ്പോഴാണ് ഉറപ്പിക്കാനായത്.അജയ് നടുവിലേടത്ത് മന(യുവജനസഭ പ്രസിഡന്റ്‌),നിഖിൽ പന്തലക്കോട്(യുവജനസഭ സെക്രട്ടറി),പാലോന്നം ശശി നമ്പൂതിരി,കരിപ്പം പ്രവീൺ എന്നിങ്ങനെ അനവധി പേരുടെ പ്രയത്നം മൂലമാണ് ഈ ഉപസഭാ രൂപീകരണം സാധ്യമായത്.ബാല,യുവ,വനിതാസഭാംഗങ്ങൾ മാറ്റ് കൂട്ടിയ യോഗത്തിന്റെ  ഉദ്ഘാടനകർമം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുനിൽ കാലടി  നിർവഹിച്ചു . കുമാരി ശ്രീലക്ഷ്മി പ്രാർത്ഥന ചൊല്ലി.ഉപസഭ സെക്രട്ടറി പന്തലക്കോട് നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. ഉപസഭ പ്രസിഡന്റ്‌ പുലിക്കീഴ് കേശവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സുനിൽ കാലടി,പന്തലക്കോട് നാരായണൻ നമ്പൂതിരി,മുതിർന്ന അംഗം പെരുമന നാരായണൻ നമ്പൂതിരി,വനിതാസഭാംഗം കരിപ്പം ലീല അന്തർജ്ജനം,യുവജനസഭ ജില്ലാ പ്രസിഡന്റ്‌ നാരായണൻ തേവർക്കാട് എന്നിവർ ഭദ്രദീപം കൊളുത്തി.
ഉദ്ഘാടനകർമം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുനിൽ കാലടി  നിർവഹിക്കുന്നു 


                                                        ജില്ലാ പ്രസിഡന്റ്‌ കക്കാട് പരമേശ്വരൻ നമ്പൂതിരി,  യുവജനസഭ ജില്ലാ പ്രസിഡന്റ്‌ നാരായണൻ തേവർക്കാട്,യുവജനസഭ ജില്ലാ സെക്രട്ടറി അനിയൻ കിഴക്കുംപാട്,ഐ.ടി സെൽ കൺവീനർ ശ്രീഹരി പെരുമന,എന്നിവർ ആശംസാ ഭാഷണം നടത്തി.കരിപ്പം പ്രവീൺ യോഗത്തിന്  നന്ദി പ്രകാശിപ്പിച്ചു  .




കൂടുതൽ ഫോട്ടോസിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...