26.2.2017 ഞായർ ഉച്ചക്ക് 2 മണിക്ക് കോട്ടക്കൽ തൊടുവയിൽ മനയിൽ വെച്ച് യുവജന സഭയുടെ മീറ്റിങ്ങ് കൂടുകയുണ്ടായി. യുവജനസഭാ സംസ്ഥാന കൗൺസിൽ മെമ്പർ ശ്രീ.തേവർകാട് നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ച് യോഗം ആരംഭിച്ചു. യുവജനസഭ പ്രസിഡന്റ് ശ്രീ.അനിയൻ കിഴക്കമ്പാടം യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു.സമൂഹത്തിലെ വളർന്നു വരുന്ന സ്ത്രീവിരുദ്ധ കാഴ്ച്ചപ്പാടുകൾക്കെതിരെ യോഗക്ഷേമസഭ ശക്തമായി മുന്നോട്ടു വരണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജില്ലസെക്രട്ടറി ശ്രീ: പെരുമങ്ങോട് ദാമോദരൻ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു - അരീക്കോട് ഉപസഭാംഗമായ അശ്വിനു വേണ്ടിയുള്ള ധനസമാഹരണ പദ്ധതികൾ ആസൂത്രണം ചെയ്തു.യുവശക്തിയുടെ ജില്ലാതല പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 13, 14 തിയ്യതികളിൽ ക്യാമ്പുകൾ നടത്താൻ നിശ്ചയിച്ചു. യുവശക്തിയുടെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം സജീവമാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അംഗങ്ങൾക്കിടയിലുള്ള പരസ്പര ബന്ധം ദൃഡമാ ക്കുന്നതിനായി ഉപസഭാ സന്ദർശനം അത്യാവശ്യമാണെന്ന് മുതിർന്ന നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ: കക്കാട് പരമേശ്വരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു..മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സുനിൽ കാലടി ജില്ലാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുള്ള നിർദേശങ്ങൾ നൽകി.യുവശക്തി ജില്ല കോഡിനേറ്റർ മഞ്ജരി മുണ്ടേക്കാട് നന്ദി പറഞ്ഞു. നിതിൻ നമ്പൂതിരിയുടെ ഇല്ലത്തുവെച്ചു നടന്ന യോഗം വൈകുന്നേരം 4 മണിക്ക് സമാപിച്ചു.
നവനീത്പൂങ്കുടിൽ മന (ജില്ല യുവജനസഭ സെക്രട്ടറി)