Oct 26, 2015

Poojavepp by Manjeri Upasabha{മഞ്ചേരി ഉപസഭയുടെ പൂജവെപ്പും വിദ്യാരംഭവും }



ചൊവ്വാഴ്ച്ച  വൈകുന്നേരം ആ ഭാഗത്തുള്ള  എല്ലാവീട്ടുകാരും ഉപസഭാ  മെമ്പർമാരും പുസ്തകം പൂജക്ക്‌ വെച്ചു. കക്കാട് സുബ്രഹ്മണ്യന് നമ്പൂതിരി പൂജചെയ്തു.മധു പാലശ്ശീരി,

Oct 19, 2015

പുസ്തകപൂജയും വിദ്യാരംഭവും

മഞ്ചേരി ഉപസഭ,മഞ്ചേരി ശാന്തി ഗ്രാമത്തിലെ യോഗക്ഷേമസഭ ഹാളിൽ വെച്ച് ഒക്ടോബർ 20-ന് വൈകീട്ട്  പൂജവെപ്പും 23-ന് രാവിലെ വിദ്യാരംഭവും നടത്തുന്നു.

Oct 17, 2015

Valluvanad Upasabha Meetting Octobar 2015 വള്ളുവനാട് ഉപസഭയുടെ സംയുക്തയോഗം ഒക്ടോബർ 2015

                                                               വള്ളുവനാട് ഉപസഭയുടെ മാതൃസഭയുടെയും വനിതാസഭയുടെയും സംയുക്തയോഗം 11-10-2015 ന് ,മുണ്ടേക്കാട് മുരളികയിൽ വെച്ച് നടന്നു.ശങ്കരചാര്യരുടെ ചിത്രത്തിനു മുൻപിൽ ശ്രീ .എം.എൻ .നമ്പൂതിരി വിളക്ക് തെളിച്ചു .

Oct 12, 2015

Manjeeram 2015 മഞ്ജീരം 2015



                       യോഗക്ഷേമസഭയുടെ മലപ്പുറം ജില്ലാ കലാ-കായികമേളയുടെ സ്വാഗതസംഘം രൂപീകരിക്കാൻ 2015 ജൂലായ് 5-നു ഉച്ചക്ക് 2 മണിക്ക് മഞ്ചേരി ശാന്തിഗ്രാമത്തിലുള്ള ഡോ.എം.വി നമ്പൂതിരി സ്മാരക ഹാളിൽ ചേർന്ന മലപ്പുറം ജില്ലയിലെ യോഗക്ഷേമസഭാ പ്രവർത്തകരുടെ യോഗത്തിൽ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി ചെയർമാനും തേവർക്കാട് നാരായണൻ ജനറൽ കൺവീനറും കക്കാട് സുബ്രഹ്മണ്യൻ നമ്പൂതിരി ട്രഷററും ആയി സ്വാഗതസംഘം രൂപീകരിച്ചു.

                   മഞ്ചേരി വായ്പ്പാറപ്പടി ഗവ: എൽ.പി.സ്കൂളിൽ വെച്ച് ഒക്ടോബർ 2,3,4 തീയതികളിൽ നടത്താൻ നിശ്ചയിച്ച് അപേക്ഷയോടുകൂടിയ ആദ്യ നോട്ടീസ് അച്ചടിച്ച്  വിതരണം ചെയ്തു.വിവിധ ഉപസഭകളിലും സഭയുടെ പ്രവർത്തനം ഇല്ലാതെ കിടക്കുന്ന ഭാഗങ്ങളിലെ നമ്പൂതിരി ഗൃഹങ്ങളിലും സംഘങ്ങളായി കയറി ഇറങ്ങി പ്രചരണം പൂർത്തിയാക്കി.ആവശ്യമായ പണം ശേഖരിക്കാൻ ജില്ലയിലെ സഹൃദയരായവർ ഒരു മടിയും കാണിച്ചില്ല.

Oct 10, 2015

Congratulations അഭിനന്ദനങ്ങൾ


പ്രദീപ്‌ ‌ മുല്ലനേഴി സംവിധാനം നിർവഹിച്ച  "നമുക്കൊരേ ആകാശം" എന്ന സിനിമയിൽ അഭിനയിച്ച കരിക്കാട് ഉപസഭയിലെ  ബേബി നിവേദിതക്ക്(പുല്ലൂർ) മലപ്പുറം  ജില്ലാ യോഗക്ഷേമസഭയുടെയും യുവജനസഭയുടെയും അഭിനന്ദനങ്ങൾ

Oct 7, 2015

Meeting (ശാന്തിക്കാരുടെ സംഗമം)

അരീക്കോട്ഉപസഭ സംഘടിപ്പിക്കുന്ന ശാന്തിക്കാരുടെ സംഗമം11-10-15  ഞായറാഴ്ച പഴങ്ങോട്ടുപറ്റ ഇല്ലത്തുവെച്ച്10.30മുതൽ12.30 വരെ നടക്കുന്നു.നേതൃത്വം നൽകുന്നത് ബഹു:തിരുവാലൂർ ദേവൻ നമ്പൂതിരി.തുടർന്ന്2pmമുതൽ4  pm വരെ ഉപസഭയുടെ മീറ്റിങ് ഉണ്ടായിരിക്കുന്നതാണ്.എല്ലാ ഉപസഭാംഗങ്ങളും വനിതാഅംഗങ്ങളുംപങ്കെടുക്കുക..
  സെക്രട്ടറി
അരീക്കോട് ഉപസഭ



Oct 3, 2015

Manjeeram 2015{മഞ്ജീരം 2015}


കുറച്ച് കാലത്തിനുശേഷം മലപ്പുറം യോഗക്ഷേമസഭ വീണ്ടും പ്രവത്തനമികവിലേക്ക്.യോഗക്ഷേമസഭ മലപ്പുറം ജില്ലയുടെ ഈ വഷത്തെ കലാ-കായിക മേള മഞ്ജീരം 2015-നു തുടക്കമായി.മഞ്ചേരി വായ്പ്പാറപ്പടി ജി.എ.പി സ്കൂ അംഗണത്തിലായിരുന്നു{പൂങ്കുടി നാരായണ നമ്പൂതിരി നഗ}മേള.

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...