Nov 29, 2015

Health Protection Scheme by Poonthanam Upasabha



ധന്വന്തരീയം ആരോഗ്യ സംരക്ഷണ പദ്ധതി.

സഭാ പ്രവർത്തകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി യോഗക്ഷേമസഭ പൂന്താനം ഉപസഭ നടത്തിവരുന്ന ധന്വന്തരീയം ആരോഗ്യപദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണയിലെ പ്രമുഖ ആശുപത്രിയായ കിംസ് അൽഷിഫയുമായി സഹകരിച്ച് ഒരു ആരോഗ്യ-ചികിത്സാ സഹായ പദ്ധതി തയ്യാറാക്കി.ഉപസഭയിലെ മുഴുവൻ കുടുംബങ്ങളുടെ പേരിലും ഓരോ ഡിസ്കൌണ്ട് കാർഡ് തയ്യാറാക്കി അതിൽ അതാത് കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടേയും പേര് ഉൾപ്പെടുത്തി കിംസ് അൽഷിഫയിൽനിന്നും 10 ശതമാനം ചികിത്സ ഇളവ് നേടിക്കൊടുക്കാൻ ഇതുവഴി സാധിക്കുന്നു.പ്രസ്തുത പ്രവർത്തനത്തിൻറെ ആനുകൂല്ല്യം ഓരോ സഭാംഗത്തിനും ലഭിക്കുമാറാകട്ടെ എന്ന് ഉപസഭ സെക്രട്ടറിയും പ്രസിഡന്റും ആശംസിച്ചു.

Nov 25, 2015

മഞ്ചേരി ഉപജില്ലാ കലോൽസവത്തിൽ വിജയികളായവർക്ക് അഭിനന്ദനങ്ങൾ..

മഞ്ചേരി ഉപജില്ലാ കലോൽസവത്തിൽ വിജയികൾ ആയവർ

നവിത നാരായണൻ
മേലെപ്പാട്ട് ഇല്ലം
അക്ഷരശ്ലോകത്തിലും ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി.

നകുൽ മാധവൻ
വെള്ളക്കാട്ട്
മൃദംഗം വായനയിൽ  ഒന്നാം സ്ഥാനം നേടി.

സുദീപ്
പാഴൂര്
കന്നട കവിതയിൽ ഒന്നാം സ്ഥാനം നേടി.

എല്ലാവരും മഞ്ചേരി ഉപസഭാംഗങ്ങളാണ്.

വിജയികൾക്ക്  യോഗക്ഷേമസഭയുടെയും യുവജനസഭയുടെയും    അഭിനന്ദനങ്ങൾ...

Nov 13, 2015

സ്കൂളിന്‌ ഗ്ലാസ്സുകൾ സംഭാവന ചെയ്തു.

മഞ്ചേരി:-മഞ്ചേരി ഉപസഭയുടെ നേതൃത്വത്തിൽ മഞ്ചേരി വായ്പ്പാറപ്പടി സ്കൂളിന്‌ 1500 ഗ്ലാസ്സുകൾ സംഭാവന ചെയ്തു.

Nov 11, 2015

ശതാഭിഷേക മംഗളം

 ശ്രീ പട്ടല്ലുർ വാസുദേവൻ‌ നമ്പൂതിരിക്ക് മഞ്ചേരി ഉപസഭ ശതാഭിഷേക മംഗളം ആശംസിച്ചു

Nov 5, 2015

Yuvajanasabha District Report August-October 2015 മലപ്പുറം ജില്ല യുവജനസഭ പ്രവർത്തന റിപ്പോർട്ട്(ആഗസ്റ്റ്‌-ഒക്ടോബർ 2015 )



ജയ്‌ ജയ് യോഗക്ഷേമസഭ

        സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റ് പകർന്നു തന്ന ഊർജ്ജം മലപ്പുറം ജില്ലാ യുവജനസഭയെ പുതിയ ഒരു തലത്തിലേക്കു എത്തിച്ചു.മലപ്പുറം ജില്ല കലാകായികമേളക്കു നേതൃത്ത്വം കൊടുക്കാനും തുടർന്ന് ജില്ലയിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും കഴിഞതിന്റെ സന്തോഷത്തിലാണ് ഓരോ യുവജനങ്ങളും.

സംസ്ഥാന സമ്മേളനം-സന്ദേശപ്രചരണയാത്ര


സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി യുവജനസഭയുടെ സംസ്ഥാന അധ്യക്ഷൻ സുധീപ് മുണ്ടാരപ്പിള്ളി കാസറഗോഡ് നിന്ന് ആരംഭിച്ച യാത്രക്കു ജില്ലയിൽ നല്ല രീതിയിൽ സ്വീകരണം കൊടുക്കാൻ യുവജനസഭക്കു കഴിഞ്ഞു. യാത്രയുടെ അവസാന ദിവസങ്ങളിൾ വാഹനത്തെ അനുഗമിക്കാൻ ജില്ലയിലെ 

Nov 3, 2015

Valluvanad Upasabha Meeting November 2015

ള്ളുവനാട് ഉപസഭയുടെ മാതൃസഭയുടെയും ,വനിതാസഭയുടെയും യുവജനസഭയുടെയും നവംബർ മാസത്തെ  സംയുക്ത യോഗം  കേരളപ്പിറവി ദിനത്തിൽ(1/ 11/2015) പാലുള്ളി മനയിൽ കൂടുകയുണ്ടായി.രണ്ട് കൊല്ലമായി നടത്തിവരുന്ന നറുക്ക് കുറി അന്ന് അവസാനിച്ചു.ഡിസംബർ മുതൽ തുക കൂട്ടി പുതിയ കുറി തുടങ്ങാമെന്ന് എല്ലാ അംഗങ്ങളും ഐക്യകണ്ഠേന തീരുമാനിച്ചു.ഒക്ടോബർ 18-)൦ തീയതി സഭാംഗങ്ങൾ ഒരു മലമ്പുഴ പിക്നിക് നടത്തുകയുണ്ടായി മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷമായി നടത്തിയ ആ

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...