Jan 30, 2016

Motivation Class for Students

അരീക്കോട് ഉപസഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.31.01.2016 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോഴക്കോട്ടൂർ യു.പി സ്കൂളിൽ വെച്ച് നടക്കുന്ന  ക്ലാസ്സിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും സഭാംഗങ്ങൾക്കും സ്വാഗതം.

Yuvajanasabha North Zone Camp 2016 Notice


Jan 13, 2016

Congratulations

ലപ്പുറം ജില്ലാ കലോൽസവത്തിൽ ആംഗലേയ പ്രസംഗത്തിന് A-ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ മഞ്ജേരി ഉപസഭാംഗം നവിത മേലേപ്പാട്ടില്ലത്തിന് അഭിനന്ദങ്ങൾ

Jan 12, 2016

Yuvajanasabha Report(November,December 2015)

യോഗക്ഷേമ സഭ മലപ്പുറം ജില്ല യുവജനസഭ പ്രവർത്തന റിപ്പോർട്ട്

         (നവമ്പർ -ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ)
                                
ജയ് യോഗക്ഷേമസഭ

മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ ജില്ലാ കലാ-കായിക മേള ( മഞ്ജീരം 2015) ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു.കായിക മത്സരങ്ങളായ ചെസ്സ്,ക്യാരംസ് ഷട്ടിൽ എന്നിവ 24 ഡിസംബർ 2015 നു സഗരപുരം ഉപസഭയിലെ പൂങ്കുടിൽ മനയിൽ വെച്ചു നടത്തുകയുണ്ടായി.ജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റും മധ്യമേഘല,സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെന്റുകൾക്കുള്ള ടീം തിരഞ്ഞെടുപ്പും ജനുവരി 10 നു പെരിന്തൽമണ്ണയിൽ നടക്കും

യുവശക്തി


ഡിസംബർ 22,23 തിയ്യതികളിൽ ഗുരുവായൂരിൽ വെച്ചു നടന്ന യുവശക്തി ക്യാമ്പിൽ 3 പേർ മലപ്പുറത്തുനിന്ന് പങ്കെടുത്തു.പ്രവർത്തനം ഊർജ്ജപെട്ടു വരുന്നു.സജീവമായി പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും ജില്ലയിൽ  ഫൈസ്ബുക്,വാട്ട്സ് അപ്പ് എന്നിവയിൽ ഗ്രൂപ്പുകളാരംഭിച്ചിട്ടുണ്ട്.അശ്വതിയും.ലക്ഷ്മിയും നൽകുന്ന പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്.

പുതിയ ഉപസഭാ രൂപീകരണം


പൂന്താനം ഉപസഭയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ അങ്ങാടിപ്പുറം കേന്ദ്രമാക്കി പുതിയ ഉപസഭ രൂപീകരിച്ചു.തിരഞ്ഞെടുക്കപെട്ട അഡ് ഹോക്ക് കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

ആർദ്രമംഗളം

ജില്ലയിലെ വനിതാസഭയുടേയും യുവശകതിയുടേയും ഉണർവ് ലക്ഷ്യമാക്കി വർഷത്തെ തിരുവാതിര ആർദ്രമംഗളം എന്നപേരിൽ സാഗരപുരം ഉപസഭയിലെ മൊടപ്പിലാപ്പള്ളി മനയിൽ വെച്ചു ആഘോഷിച്ചു പഴയകാല ശൈലിയിൽ നൂറ്റൊന്നു വെറ്റിലമുറുക്കി,തിരുവാതിരക്കളിയും തുടിച്ചു കുളിയുമായി ഒരു രാത്രിയും പകലും നീണ്ടുനിൽക്കുന്ന പരിപാടി ശ്രദ്ധേയമായി

അരീക്കോട് ഉപസഭ കലണ്ടർ

ഒരു വർഷത്തെ ഉപസഭയുടെ മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു കലണ്ടർ പുറത്തിറക്കി വിതരണം ചൈയ്തു.

മലപ്പുറം ഉപസഭ

മലപ്പുറം ഉപസഭയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഉപസഭാ വിവരശേഖരണവും കലണ്ടർ വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു.


പൂന്താനം ഉപസഭ പ്രവർത്തനങ്ങൾ

പൂന്താനം ഉപസഭയുടെ  ആതുരരക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപസഭയിലേ മുഴുവൻ കുടുംബങ്ങൾക്കും പെരിന്തൽമണ്ണയിലെ പ്രസിദ്ധമായ അൽഷിഫ ആശുപത്രിയിൽ എല്ലാചികിത്സകൾക്കും 10 ശതമാനം ഇളവു നേടിക്കൊടുക്കുന്ന പദ്ധതി പ്രാബല്യത്തിൽ വന്നു
പൂന്താനം ഉപസഭ യുവജനസഭയുടെ നേതൃത്ത്വത്തിൽ ജനുവരി 03 നു തിരുവൈരാണിക്കുളം തീർത്ഥയാത്ര നടത്തി.39 പേർ പങ്കെടുത്തു..

ടി സെൽ

ജില്ലയിലെ പ്രവർത്തനങ്ങളെ മുഴുവൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ച് ടി സെൽ പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ അംഗങ്ങളുടെ ഓരോ വിജയങ്ങൾക്കും പ്രോത്സാഹനസന്ദേശം ബ്ലോഗിൽ കൊടുത്ത് ഓരോ സഭാംഗത്തേയും സഭയോടു ചേർത്തു നിർത്തുന്നു

ജില്ലാ നിരീക്ഷകൻ

ശ്രീ കണ്ടമംഗലം വിനീത് ജില്ലാ നിരീക്ഷകനായി ചാർജ്ജ് എടുത്തതിനു ശേഷം ഒരു മീറ്റിംഗ് വിളിക്കാൻ സാധിച്ചിട്ടില്ല എങ്കിലും മിക്ക ദിവസങ്ങളിലും ഫോണിൽ സംസാരിച്ചു ചർച്ചകൾ നടത്താറുണ്ട്


Jan 11, 2016

Malappuram Upasabaha Meeting

മലപ്പുറം ഉപസഭയുടെ സംയുക്ത യോഗം 3/01/2016-ന് നടന്നു.മു ശ്രീശ്ങ്കരാ ട്രസ്റ്റ് ചെയമാ ഇ.എ രാമ നംബൂതിരിയുടെ നിര്യാണത്തി യോഗം അനുശോചനം രേഖപ്പെടുത്തി.ഗൃഹസമ്പക്കത്തെക്കുറിച്ചും വിവരശേഖരണത്തെക്കുറിച്ചും ശ്രമസംഘം രൂപീകരിക്കുന്നതിനെക്കുറിച്ചും ഡയറി ഫാം നിമിക്കുന്നതിനെക്കുറിച്ചും ചച്ചക നടന്നു.

അന്തരിച്ച മു ശ്രീശ്ങ്കരാ ട്രസ്റ്റ് ചെയമാ ഇ.എ രാമ നംബൂതിരിയെക്കുറിച്ച് സെക്രട്ടറി രാജൻ കുറുവ സംസാരിക്കുന്നു.

Jan 10, 2016

Eye Testing Camp

ള്ളുവനാട് ഉപസഭയുടെ  നേതൃത്വത്തിൽ പെരിന്തൽമണ്ണ അൽ സലാമ ആശുപത്രിയും രവി കാഞ്ഞൂർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി എരവിമംഗലം യു.പി.സ്കൂളിൽ വെച്ച് ഒരു ക്യാമ്പ് നടത്തുകയുണ്ടായി. 8_ 1-2016 വെള്ളിയാഴ്ച നടത്തിയ സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പിന് വള്ളുവനാട് ഉപസഭയുടെ പൂർണ്ണ സഹകരണവുമുണ്ടായിരുന്നു'. ഉപസഭാംഗങ്ങൾ റിസപ്ഷൻ ,ഭക്ഷണം, രജിസ്ട്രേഷൻ എന്നീ ഭാഗങ്ങളിൽ വളരെ സജീവമായി ഉണ്ടായിരുന്നു. ക്യാമ്പിന് എത്തിയ

Congratulations{അഭിനന്ദനങ്ങൾ}





മനോരമ 7/1/2016
ലപ്പുറം ജില്ലാ കലോൽസവത്തിൽ സംസ്കൃത പദ്യം,സംസ്കൃത ഗാനാലാപനം,എന്നിവയിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ A-ഗ്രേഡോടെ മൂന്നാം സ്ഥാനവും കുച്ചുപ്പുടി,ശാസ്ത്രീയ സംഗീതം എന്നിവയിൽ A-ഗ്രേഡും നേടിയ പൂന്താനം ഉപസഭയിലെ അനുഗ്രഹീത കലാകാരി ഒരുവമ്പുറം മനയിലെ .എം നിരഞ്ജനക്ക് അഭിനന്ദനങ്ങൾ.

Congratulations{അഭിനന്ദനങ്ങൾ}

ലപ്പുറം ജില്ലാ കലോൽസവത്തിൽ സംസ്കൃത പദ്യത്തിനും ഗാനാലാപനത്തിനും ഒന്നാം സ്ഥാനം നേടിയ മലപ്പുറം ഉപസഭയിലെ മാങ്കുന്നം ഇല്ലത്തെ ഹരികേശന് അഭിനന്ദങ്ങൾ.

Valluvanad Upasabha Meeting

ള്ളുവനാട് ഉപസഭയുടെയും അകത്തളത്തിന്റെയും സംയുക്ത യോഗം 3 - 1 - 2016 ന് ,പെരുമന അനിയന്റെ വസതിയിൽ കൂടി.നിർമ്മല പാലുള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ആശ പെരുമന സ്വാഗതമാശംസിച്ചു.'സെക്രട്ടറി ചിത്ര മുണ്ടേക്കാട് കഴിഞ്ഞ യോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം ,സംസ്കൃത ഭാരതിയുടെ നേതൃത്വത്തിൽ സംസ്കൃത ഭാഷയുടെ  പ്രചരണാർത്ഥം' വീട്ടിലിരുന്ന്

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...